Challenger App

No.1 PSC Learning App

1M+ Downloads
തൊട്ടുകൂടായ്മ നിയമ വിരുദ്ധവും ശിക്ഷാർഹവുമാക്കിയത് ഇന്ത്യൻ ഭരണഘടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ് ?

A17-ാം വകുപ്പ്

B11-ാം വകുപ്പ്

C352-ാം വകുപ്പ്

D368-ാം വകുപ്പ്

Answer:

A. 17-ാം വകുപ്പ്

Read Explanation:

  •   അനുച്ഛേദം 16:  പൗരന്മാര്‍ക്ക് പൊതുതൊഴിലുകളില്‍ തുല്യാവസരം ഉറപ്പുവരുത്തുന്ന അനുച്ഛേദമാണിത്. വംശം, പാരമ്പര്യം, മതം, ജാതി, ലിംഗം, ജനന സ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പൊതു/സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജോലി നല്‍കുന്നതില്‍ പാടില്ലെന്ന് ഈ   അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നു. ഇവിടെയും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക നിയമമുണ്ടാക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നുണ്ട്.
  •   അനുച്ഛേദം 18: ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പദവികളെ/ ബഹുമതികളെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദമാണിത്. എന്നാല്‍ സൈനികവും അക്കാദമികവുമായ പദവികളെ അനുവദിക്കുന്നുണ്ട്.
  •    അനുച്ഛേദം 17:  രാജ്യത്ത് എല്ലാതരത്തിലുമുള്ള തൊട്ടുകൂടായ്മ നിരോധിക്കുന്ന അനുച്ഛേദമാണിത്. ഇതുപ്രകാരം ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്മ പാലിക്കുന്നത്   ശിക്ഷാര്‍ഹമായ കുറ്റമാണ്.

Related Questions:

സമാധാനപരമായി ആയുധമില്ലാതെ സംഘടിക്കുവാനുള്ള അവകാശമാണ് ?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന പ്രത്യക്ഷപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?

ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ ഏത് ?

  1. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന
  2. ഭരണഘടന ഡ്രാഫ്റ്റിങ് കമ്മറ്റിയുടെ ചെയർമാൻ ഡോ .ബി ആർ അംബേദ്‌കർ ആയിരുന്നു
  3. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ഉറപ്പുവരുത്തുന്നു
  4. ആറ് മൗലിക അവകാശങ്ങൾ ഉൾക്കൊള്ളുന്നു

    ഇക്കൂട്ടത്തിൽ ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്നവ ഏതെല്ലാം ?

    1. സ്വാതന്ത്യത്തിനുള്ള അവകാശം 
    2. ചൂഷണത്തിനെതിരെയുള്ള അവകാശം 
    3. സമത്വാവകാശം 
    4. മതസ്വാതന്ത്യത്തിനുള്ള അവകാശം