App Logo

No.1 PSC Learning App

1M+ Downloads
തൊട്ടുകൂടായ്മയ്ക്കും ജാതി വ്യവസ്ഥയ്ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി1921-ൽ തിരുനെൽവേലിയിൽ വച്ച് ഗാന്ധിജിയെ കണ്ട കേരള നേതാവ്

Aഡോ. ടി. എം. നായർ

Bസി. ശങ്കരൻ നായർ

Cടി. കെ. മാധവൻ

Dകെ. പി. രാമൻ മേനോൻ

Answer:

C. ടി. കെ. മാധവൻ

Read Explanation:

ടി. കെ. മാധവൻ

  • ജനനം: 1885 സെപ്റ്റംബർ 2
  • മരണം: 1930 ഏപ്രിൽ 27
  • 1885 സെപ്റ്റംബർ 2-ന് മാവേലിക്കര കണ്ണമംഗലത്ത് ഒരു ധനിക ഈഴവ കുടുംബത്തിൽ ജനനം. 
  • അദ്ദേഹത്തിന്റെ ശ്രമഫലമായി 1902-ൽ ഈഴവ അസോസിയേഷൻ സ്ഥാപിച്ചു.
  • 1914-ൽ ശ്രീ നാരായണഗുരുവുമായി പരിചയപ്പെട്ടു.
  • തുടർന്ന് ആലുവയിൽ ഒരു സംസ്കൃത പഠനശാല സ്ഥാപിക്കുന്നതിനായി ധനം ശേഖരിക്കാൻ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രസംഗകനും മാധവനായിരുന്നു.
  • ഇക്കാലത്താണ് സ്വസമുദായത്തിനുവേണ്ടി ഒരു പത്രം അനിവാര്യം എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്. തുടർന്ന് 1915-ൽ ദേശാഭിമാനി പത്രം സ്ഥാപിച്ചു (1942-ൽ സ്ഥാപിക്കപ്പെട്ടതും ഇപ്പോൾ പ്രചാരത്തിലുള്ളതുമായ 'ദേശാഭിമാനി'യ്ക്ക് ടി.കെ.മാധവൻ സ്ഥാപിച്ച പത്രവുമായി ബന്ധമില്ല).
  • 1917, 18 വർഷങ്ങളിൽ അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിൽ ഈഴവ പ്രതിനിധി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 
  • 1921-ൽ മഹാത്മാഗാന്ധിയും ടി.കെ മാധവനും തിരുനെൽവേലിയിൽ വെച്ച് കണ്ടുമുട്ടി.
  • തുടർന്ന് കേരളത്തിലെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് സംഭാഷണം നടത്തി.
  • 1923-ലെ കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് അയിത്തത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു.
  • 1924 മാർച്ച് 30 മുതൽ 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകി.
  • വൈക്കം സത്യാഗ്രഹത്തെ തുടർന്ന് 1928ൽ തിരുവിതാംകൂർ ഗവൺമെന്റ് ക്ഷേത്രങ്ങളുടെ പരിസരത്തുള്ള റോഡുകൾ അവർണ്ണർക്കായി തുറന്നു കൊടുത്തു.
  • ക്ഷേത്രപ്രവേശന പ്രസ്ഥാനങ്ങളുടെ പിതാവ് എന്ന നിലയിലാണ് അദ്ദേഹത്തിന് കേരള ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനം നേടിക്കൊടുത്തത്.
  • 1927-ൽ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായി.
  • 1930 ഏപ്രിൽ 27-ന് അന്തരിച്ചു.
  • 1916 ൽ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തമാക്കാൻ ഇദ്ദേഹം രചിച്ച കൃതിയാണ് "ക്ഷേത്ര പ്രവേശനം".

പ്രധാന കൃതികൾ

■ ക്ഷേത്രപ്രവേശനം

■ ഡോ. പല്പു - ജീവചരിത്രം

■ ഹരിദാസി (വിവർത്തനം)

■ എന്റെ ജയിൽ വാസം

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ദേശാഭിമാനി ടി.കെ. മാധവൻ ജനിച്ചത് എന്നാണ്? - 1885 ൽ

2. ഈഴവ സമാജം എന്ന സംഘടന രൂപവത്കരിച്ചത് ആരാണ്? - ടി കെ മാധവൻ

3.ദേശാഭിമാനി പത്രം ആരംഭിക്കാൻ നേതൃത്വം നൽകിയത് ആരാണ്? - ടി കെ മാധവൻ

4. മഹാത്മാഗാന്ധിയും ടി കെ മാധവനും തമ്മിൽ തിരുനെൽവേലിയിൽവെച്ച് സംഭാഷണം നടത്തിയത് ....... വർഷമാണ്? - 1922

5. 1923 ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് വൈക്കം സത്യാഗ്രഹത്തിനായി പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു? - ടി കെ മാധവൻ

6. വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നത് എന്നാണ്? - 1924 മാർച്ച് 20-ന്

7. ടി.കെ മാധവൻ എസ്.എൻ.ഡി.പി യോഗത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ...... വർഷമാണ് - 1927

8. ടി.കെ മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതിചെയ്യുന്നത് - നങ്യാർകുളങ്ങര

9. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യസംഘാടകൻ - ടി.കെ.മാധവൻ

10. 1902-ൽ ഈഴവ സമാജം സ്ഥാപിച്ചത് - മാധവൻ

11. ക്ഷേത്രപ്രവേശന പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവ് - മാധവൻ


Related Questions:

Chavara Achan became the Vicar General of the Syro Malabar Catholic Church in?
വക്കം അബ്ദുൽ ഖാദർ മൗലവിയെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?
ശ്രീനാരായണ ധർമ്മപരിപാലന യോഗ (SNDP) ത്തിന്റെ ആദ്യ സെക്രട്ടറിയാര് ?
തിരുവിതാംകൂർ ഈഴവ സഭയുടെ സ്ഥാപകൻ?
Who founded ‘Ananda Mahasabha’ in 1918 ?