Challenger App

No.1 PSC Learning App

1M+ Downloads
തൊണ്ടയ്ക്കിന്റെ പഠന നിയമങ്ങൾ അറിയപ്പെട്ടത് ?

Aസംജ്ഞപഠനം

Bപ്രതികരണത്രയം

Cപഠനത്രയം

Dപ്രബലനത്രയം

Answer:

C. പഠനത്രയം

Read Explanation:

എഡ്വേഡ് തോൺഡൈക്ക് - ശ്രമപരാജയ സിദ്ധാന്തം (Trial and Error Theory) OR ബന്ധ സിദ്ധാന്തം (Connectionism) 

  • തോൺഡൈക്ക് പ്രധാനപ്പെട്ട വ്യവഹാരവാദിയാണ് (Behaviourist).
  • ശ്രമപരാജയ സിദ്ധാന്തം ചോദക പ്രതികരണ സിദ്ധാന്തമാണ്.
  • ശ്രമപരാജയ പരീക്ഷണങ്ങൾ തോൺഡൈക്ക് നടത്തിയത് പൂച്ചയിലായിരുന്നു.
  • ഭക്ഷണത്തിന്റെ സാന്നിദ്ധ്യവും അത് നേടിയെടുക്കാനുള്ള അഭിവാഞ്ഛയും പൂച്ചയിലുളവാകുന്ന പ്രതികരണങ്ങളുമായിരുന്നു പരീക്ഷണങ്ങൾക്കടിസ്ഥാനം.

ശ്രമപരാജയ പഠനങ്ങളിൽ നിന്നും തോൺഡൈക്ക് ആവിഷ്കരിച്ച മൂന്ന് പഠന നിയമങ്ങൾ :-

  1. സന്നദ്ധതാ നിയമം (Law of Readiness)
  2. ഫല നിയമം (Law of effect)
  3. അഭ്യാസ നിയമം (Law of Exercise)

സന്നദ്ധതാ നിയമം (Law of Readiness)

  • തോൺഡൈക്കിന്റെ അഭിപ്രായ പ്രകാരം സ്വയം സന്നദ്ധതയും താൽപ്പര്യവും ഉള്ള സമയമാണ് പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യം.
  • താൽപ്പര്യമില്ലെങ്കിൽ പ്രവർത്തിക്കുക എന്നത് അസ്വാസ്ഥ്യകരമാണ്.
  • എന്നാൽ സന്നദ്ധതയുള്ള സമയത്ത് പ്രവർത്തിക്കാതിരിക്കുന്നതും അതിലേറെ അസ്വാസ്ഥ്യകരമാണ്.

ഫല നിയമം (Law of Effect)

  • പ്രതികരണത്തിന്റെ ഫലം സുഗമുള്ളതാണെങ്കിൽ അത് വീണ്ടും ആവർത്തിക്കപ്പെടും. അല്ലാത്ത പക്ഷം അതിനുള്ള സാധ്യത കുറവാണ്.
അഭ്യാസ നിയമം (Law of Exercise)
  • ചോദക പ്രേരിതമായ ഒരു പ്രതികരണം എത്ര കൂടുതൽ ആവർത്തിക്കപ്പെടുന്നുവോ അത്ര കൂടുതൽ അത് നിലനിൽക്കും എന്നാൽ അഭ്യാസം ലഭിക്കുന്നില്ലെങ്കിൽ ആ ബന്ധം ശിഥിലമാകും ഈ നിയമമാണ് അഭ്യാസനിയമം.
  • അഭ്യാസ നിയമത്തെ രണ്ടായി തിരിച്ചിട്ടുണ്ട് :-
    1. പ്രയോഗ നിയമം
    2. പ്രയോഗരാഹിത്യ നിയമം
  • തൊണ്ടയ്ക്കിന്റെ പഠന നിയമങ്ങൾ അറിയപ്പെട്ടത് പഠനത്രയം (Trilogy of learning) എന്നാണ്.

 


Related Questions:

Operant and classical conditioning are forms of:
The maxim "From Particular to General" suggests:
What is the primary goal during the "Generativity vs. Stagnation" stage?

The main hindrance of transfer of learning is

  1. child centered class room
  2. teacher centered classroom
  3. inclusive classroom
  4. motivation
    താഴെപ്പറയുന്നവയിൽ നിരന്തര വിലയിരുത്തലിൽ ഉൾപ്പെടാത്തതേത് ?