തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആറാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ ആരംഭിക്കുക എന്ന ശുപാർശ നൽകിയത് ?
Aദേശീയ വിദ്യാഭ്യാസ നയം, 2020
Bദേശീയ വിദ്യാഭ്യാസ നയം, 1986
Cദേശീയ വിദ്യാഭ്യാസ നയം,1990
Dദേശീയ വിദ്യാഭ്യാസ നയം,1996
Answer:
A. ദേശീയ വിദ്യാഭ്യാസ നയം, 2020
Read Explanation:
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020
- ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിവർത്തനത്തിനായുള്ള ഒരു സമഗ്ര നയം
- 2020 ജൂലൈയിൽ ഇന്ത്യാ ഗവൺമെന്റ് ഇതിന് അംഗീകാരം നൽകി.
- വിദ്യാഭ്യാസ മേഖലയിലെ വിവിധ വെല്ലുവിളികളെ അഭിമുഖീകരിക്കാനും വിദ്യാഭ്യാസത്തോടുള്ള മികച്ച സമീപനം പ്രോത്സാഹിപ്പിക്കാനും NEP 2020 ലക്ഷ്യമിടുന്നു.
- ജിഡിപിയുടെ 6 ശതമാനമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി പൊതുനിക്ഷേപത്തിലൂടെ വർദ്ധിപ്പിക്കാൻ ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത്.
- നിലവിൽ ഇത് 4 ശതമാനമാണ്
- 2030-ഓടെ സ്കൂൾ വിദ്യാഭ്യാസത്തിൽ 100% ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) നയം ലക്ഷ്യമിടുന്നു
- 2035 ഓടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം എൻറോൾമെന്റ് അനുപാതം 50 % ആയി ഉയർത്തുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയം 2020 ലക്ഷ്യമിടുന്നത്
- ഇതിലേക്കായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ 3.5 കോടി സീറ്റുകൾ അധികമായി കൂട്ടിച്ചേർക്കാനും നയം ലക്ഷ്യമിടുന്നു .
ദേശീയ വിദ്യഭ്യാസ നയം 2020 അനുസരിച്ച് അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായത്തെ നാലായി തിരിച്ചിരിക്കുന്നു :
1.അടിസ്ഥാന ഘട്ടം(Foundational Stage):
- ഇത് രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു
- 3 വർഷത്തെ പ്രീസ്‌കൂൾ അല്ലെങ്കിൽ അങ്കണവാടി, തുടർന്ന് പ്രൈമറി സ്കൂളിൽ 1, 2 ക്ലാസുകൾ.
- 3-8 വയസ് പ്രായമുള്ള കുട്ടികൾ ഇതിൽ ഉൾപ്പെടുന്നു
- പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലായിരിക്കും പഠനത്തിന്റെ ശ്രദ്ധ.
2.പ്രിപ്പറേറ്ററി ഘട്ടം(Preparatory Stage):
- 3 മുതൽ 5 വരെയുള്ള ക്ലാസുകൾ
- ഇത് 8 മുതൽ 10 വയസ്സ് പ്രായമുള്ളവരെ ഉൾക്കൊള്ളുന്നു.
- സംസാരം, വായന, എഴുത്ത്, ശാരീരിക വിദ്യാഭ്യാസം, ഭാഷകൾ, കല, ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾ ക്രമേണ അവതരിപ്പിക്കും.
3.മധ്യഘട്ടം(Middle Stage):
- 6 മുതൽ 8 വരെ ക്ലാസുകൾ
- 11 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ഉൾക്കൊള്ളുന്നു.
- ഇത് ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, കല, മാനവികത എന്നീ വിഷയങ്ങളിലെ കൂടുതൽ അമൂർത്തമായ ആശയങ്ങളിലേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തും.
- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആറാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ ആരംഭിക്കുക എന്നതും നയം വിഭാവനം ചെയ്യുന്നു
4.സെക്കൻഡറി ഘട്ടം(Secondary Stage):
- 9 മുതൽ 12 വരെ ക്ലാസുകൾ
- 14-18 വയസ്സ് പ്രായമുള്ളവർ
- ഇത് വീണ്ടും രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു
- 9, 10 ക്ലാസുകൾ ഒന്നാം ഘട്ടവും 11, 12 ക്ലാസുകൾ രണ്ടാം ഘട്ടവും ഉൾക്കൊള്ളുന്നു.
- ഈ 4 വർഷത്തെ പഠനം ആഴവും വിമർശനാത്മക ചിന്തയും ചേർന്ന് മൾട്ടി ഡിസിപ്ലിനറി പഠനം വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
- വിഷയങ്ങളുടെ ഒന്നിലധികം ഓപ്ഷനുകൾ നൽകും.