App Logo

No.1 PSC Learning App

1M+ Downloads
തൊഴിലാളികളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ റഷ്യയില്‍ രൂപീകരിക്കുകയും പില്‍ക്കാലത്ത് രണ്ട് വിഭാഗങ്ങളായി പിരിയുകയും ചെയ്ത പാര്‍ട്ടി ഏത്?

Aകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യ

Bലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് റഷ്യ

Cകോൺസ്റ്റിട്യൂഷണൽ ഡെമൊക്രാറ്റിക് പാര്‍ട്ടി

Dസോഷ്യല്‍ ഡെമൊക്രാറ്റിക് ലേബര്‍ പാര്‍ട്ടി

Answer:

D. സോഷ്യല്‍ ഡെമൊക്രാറ്റിക് ലേബര്‍ പാര്‍ട്ടി

Read Explanation:

സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി (SDLP)

  • 1898-ൽ റഷ്യയിൽ സ്ഥാപിതമായ ഒരു സുപ്രധാന രാഷ്ട്രീയ സംഘടനയാണ് സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി (SDLP).

  • റഷ്യൻ വിപ്ലവ പ്രസ്ഥാനത്തിലും 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിലും തൊഴിലാളികളുടെ അവകാശങ്ങൾക്കും സോഷ്യലിസ്റ്റ് ആശയങ്ങൾക്കും വേണ്ടിയുള്ള വിശാലമായ പോരാട്ടത്തിലും ഈ പാർട്ടി നിർണായക പങ്ക് വഹിച്ചു.

  • റഷ്യയിൽ സാമൂഹികവും രാഷ്ട്രീയവുമായ അസ്വസ്ഥതകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ 1898-ൽ ബെലാറസിലെ മിൻസ്‌കിലാണ് SDLP സ്ഥാപിതമായത്.

  • സാർ നിക്കോളാസ് രണ്ടാമൻ്റെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ തൊഴിലാളികളും,കർഷകരും മറ്റ് അവകാശമില്ലാത്ത വിഭാഗങ്ങളും നേരിടുന്ന അടിച്ചമർത്തലിനോടുള്ള പ്രതികരണമായിട്ടയിരുന്നു ഇത് രൂപീകരിക്കപെട്ടത്.

റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിൽ (SDLP) ഉണ്ടായ പിളർപ്പ്

  • 1903-ൽ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിൽ  ഉണ്ടായ പിളർപ്പ്, ബോൾഷെവിക് (ഭൂരി പക്ഷം) , മെൻഷെവിക്(ന്യൂനപക്ഷം)  എന്നിങ്ങിനെ 2 വിഭാഗങ്ങളുടെ രൂപീകരണത്തിന് കാരണമായി.

  • ലെനിൻ, ട്രോട്‌സ്ക‌ി തുടങ്ങിയവർ ബോൾഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയപ്പോൾ അലക്സാണ്ടർ കെരൻസ്‌കിയാണ് മെൻഷെവിക്കുകൾക്ക് നേതൃത്വം നൽകിയത്.

Related Questions:

ടിപ്പു സുൽത്താൻ സ്വതന്ത്ര മരം നട്ടത് എവിടെ ?
' ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചത് ' ആരാണ് ?
16 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഇംഗ്ലീഷുകാർ, വടക്കേ അമേരിക്കയിലേക്ക് കുടിയേറുകയും, അമേരിക്കൻ കോളനികളിൽ സ്ഥാപ്പിക്കുകയും ചെയ്തു. ഇത്തരം കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയം അറിയപ്പെട്ടത് ?
അമേരിക്കൻ ഭരണഘടന തയ്യാറാക്കിയത് ആരുടെ നേതൃത്വത്തിലായിരുന്നു ?
'ബാസ്റ്റിലിന്റെ പതനം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?