തോൽവിറകു സമരത്തിന്റെ കേന്ദ്രം:
Aകാവുമ്പായി
Bചീമേനി
Cകരിവെള്ളൂർ
Dമൊറാഴ
Answer:
B. ചീമേനി
Read Explanation:
തോൽവിറക് സമരം:
- കാസർകോഡ് ജില്ലയിലെ ചീമേനി എസ്റ്റേറ്റിൽ നിന്നും തോലും വിറകും ശേഖരിക്കുന്നതിൽ നിന്നും ഭൂവുടമകൾ അവിടുത്തെ തോട്ടം തൊഴിലാളികളെയും കർഷകരെയും തടഞ്ഞു.
- ഇതിനെ തുടർന്ന് കർഷകരും തോട്ടം തോഴിലാളികളും സംയുക്തമായി 1946 ൽ നടത്തിയ സമരമാണ് തോൽവിരക് സമരം.
- തോൽവിരക് സമരം നടന്നത് : 1946, നവംബർ 15
- തോൽവിറക് സമരം നടന്ന ജില്ല : കാസർഗോഡ് (ചീമേനി)
തോൽവിറക് സമരത്തിന് നേതൃത്തം നല്കിയവർ:
- കാർത്യായനി അമ്മ
- കുഞ്ഞിമാധവി
- തോൽവിറക് സമര നായിക : കാർത്യായനി അമ്മ