'ദ ഗ്രേറ്റ് ഡൈഡാറ്റിക്' ആരുടെ പുസ്തകമാണ് ?
Aമോണ്ടിസോറി
Bആംസ്ട്രോങ്ങ്
Cകൊമിനിയസ്
Dഡാൽട്ടൻ
Answer:
C. കൊമിനിയസ്
Read Explanation:
ജോൺ ആമസ് കൊമെനിയസ് (John Amos Comenius) (1592-1670)
- കൊമെനിയസിന്റെ ജന്മരാജ്യം - ചെക്കോസ്ലോവാക്യ
- വിദ്യാഭ്യാസത്തെപ്പറ്റിയുള്ള നൂതനാശയങ്ങളെക്കുറിച്ചും, അധ്യാപന തത്ത്വങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്ന ജോൺ ആമസ് കൊമെ നിയസിന്റെ ഗ്രന്ഥം - ഗ്രേറ്റ് ഡാക്ടിക് (Great Didactic)
- കൊമെനിയസിനെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകൻ - ഫ്രാൻസിസ് ബേക്കൺ
- കൊമെനിയസിന്റെ അധ്യാപന രീതി - പ്രകൃതി തത്വങ്ങളിലധിഷ്ഠിതമായത്
- അധികാര സ്ഥാനത്തുള്ളവർക്കും ഉന്നതകുല ജാതർക്കും മാത്രം ലഭ്യമായിരുന്ന വിദ്യാഭ്യാസം എല്ലാവർക്കും ഒരു പോലെ അർഹതപ്പെട്ടതാണെന്നും അത് എല്ലാവർക്കും ലഭ്യമാകേണ്ടതാണെന്നും അഭിപ്രായപ്പെട്ടത് - ജോൺ ആമസ് കൊമെനിയസ്