"ദ സൈക്കോളജി ഒഫ് അരിത്ത്മെറ്റിക്" ആരുടെ കൃതിയാണ് ?
Aപാവ് ലോവ്
Bഫ്രോയിഡ്
Cതോൺഡെെക്
Dഇവയൊന്നും അല്ല
Answer:
C. തോൺഡെെക്
Read Explanation:
തോൺഡൈക്
അമേരിക്കൻ മനഃശാസ്ത്രജ്ഞനായിരുന്നു എഡ്വേർഡ് തോൺഡൈക്.
അദ്ദേഹത്തിന്റെ കൃതി ആണ് "ദ് സൈക്കോളജി ഒഫ് അരിത്ത്മെറ്റിക്".
പൂച്ചകളിൽ നടത്തിയ ഗവേഷണത്തിൽനിന്ന് ശ്രമ- പുനഃശ്രമപഠന സിദ്ധാന്തം (Trial and Error Learning Theory) അവതരിപ്പിച്ചു.
ശ്രമ പുനഃശ്രമങ്ങളിലൂടെയാണ് പഠനം നടക്കുന്നത് എന്ന് ഇദ്ദേഹം വാദിക്കുന്നു.
തോൺഡൈക്കിന്റെ മനഃശാസ്ത്രവീക്ഷണങ്ങൾ ചോദന-പ്രതികരണ മനഃശാസ്ത്രം (Stimulus-response Psychology) അഥവാ സംബന്ധവാദം (Connection) എന്ന പേരിലാണ് അറിയപ്പെടുന്നത്.