Challenger App

No.1 PSC Learning App

1M+ Downloads

ദഹന പ്രക്രിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

  1. ഭക്ഷണം ശരീരത്തിൽ സംഭരിക്കുന്ന പ്രക്രിയയാണ് ദഹനം
  2. മനുഷ്യരിൽ ദഹനം തുടങ്ങുന്നത് വായിൽ നിന്നുമാണ്
  3. അന്നപഥം വായയിൽ നിന്നും തുടങ്ങി മലദ്വാരത്തിൽ അവസാനിക്കുന്നു

    Aii മാത്രം

    Bii, iii എന്നിവ

    Ci, ii

    Diii മാത്രം

    Answer:

    B. ii, iii എന്നിവ

    Read Explanation:

    • ഭക്ഷണത്തിലെ സങ്കീർണഘടകങ്ങളെ ആഗിരണം ചെയ്യാനുതകുന്ന ലളിതമായ രൂപത്തിലേക്ക് മാറ്റുന്ന പ്രക്രിയയാണ് ദഹനം.
    • ദഹനവ്യവസ്ഥയുടെ യാന്ത്രികവും ജൈവരാസികവുമായ പ്രവർത്തനങ്ങളിലൂടെയാണ് ഈ പ്രക്രിയ സാധ്യമാകുന്നത്.
    • മനുഷ്യന്റെ ദഹന വ്യവസ്ഥയിൽ അന്നപഥവും അനുബന്ധ ഗ്രന്ഥികളും ഉൾപ്പെടുന്നു.
    • മനുഷ്യരിൽ ദഹനം തുടങ്ങുന്നത് വായിൽ നിന്നുമാണ്
    • അന്നപഥം വായയിൽ നിന്നും തുടങ്ങി മലദ്വാരത്തിൽ അവസാനിക്കുന്നു.
    • വായ് വദനഗഹ്വരത്തിലേക്ക് (Buccal or oral cavity) തുറക്കുന്നു.
    • വദനഗഹ്വരത്തിൽ അനേകം പല്ലുകളും പേശി നിർമിതമായ ഒരു നാക്കും കാണപ്പെടുന്നു.

    Related Questions:

    Which is the principal organ for absorption?
    Which of the following is the common passage for bile and pancreatic juice?
    Large intestine is divided into _________ parts.
    Approximate length of Esophagus :
    Which of the following hormone helps in secretion of HCL from stomach?