Challenger App

No.1 PSC Learning App

1M+ Downloads
ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1975-ൽ ഇന്ദിരാഗാന്ധി ആരംഭിച്ച പരിപാടിയാണ് :

Aഭൂപരിഷ്കരണം

Bമഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി

Cഹരിതവിപ്ലവം

Dഇരുപതിന പരിപാടി

Answer:

D. ഇരുപതിന പരിപാടി

Read Explanation:

ഇരുപതിന പരിപാടി

  • ദാരിദ്ര്യം ഇല്ലാതാക്കുക, സാധാരണക്കാരന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1975ൽ ആരംഭിച്ച പദ്ധതി - ഇരുപതിന പരിപാടി (ട്വന്റി പോയിന്റ് പ്രോഗ്രാം)

  • ഇരുപതിന പരിപാടി ആരംഭിച്ച വർഷം - 1975

  • ഇരുപതിന പരിപാടി ആരംഭിച്ച പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 

  • ഇരുപതിന പരിപാടി ആരംഭിച്ച പഞ്ചവത്സര പദ്ധതി - അഞ്ചാം പഞ്ചവത്സര പദ്ധതി

  • അന്താരാഷ്ട്ര സംഘടനകൾ വിഭാവനം ചെയ്യുന്ന തരത്തിൽ പുനരാവിഷ്‌ക്കരിച്ച ഇരുപതിന പരിപാടി നിലവിൽ വന്നത് - 2007 ഏപ്രിൽ 1

ഭൂപരിഷ്കരണം

  • കേരളത്തിൽ നിലനിന്നിരുന്ന ഒരു ഭൂവുടമ സമ്പ്രദായമാണ് - ജന്മി സമ്പ്രദായം

  • ജന്മിത്വത്തിന് അന്ത്യം കുറിച്ച ഭൂപരിഷ്കരണനിയമത്തിന് ഇന്ത്യയിലാദ്യമായി അടിത്തറയിട്ട സംസ്ഥാനം - കേരളം

  • കാർഷിക ബന്ധനിയമം റദ്ദാക്കിയതിനെ തുടർന്ന് ആർ ശങ്കർ മന്ത്രിസഭ പാസ്സാക്കിയ പുതിയ നിയമം - കേരള ഭൂപരിഷ്കരണ നിയമം (1963)

  • സി.അച്യുതമേനോൻ മന്ത്രിസഭ 1969 ൽ പാസ്സാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം  - 1970 ജനുവരി 1 

  • കേരളത്തിലെ ജന്മിത്തം പൂർണ്ണമായി അവസാനിച്ചത് ഏത് നിയമം മൂലമാണ് - 1969ലെ ഭൂപരിഷ്‌കരണ നിയമം

  • കേരള ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വരികയും ജന്മി സമ്പ്രദായം അവസാനിപ്പിക്കുകയും ചെയ്തത് ഏതു വർഷം - 1970 

  • കേരളത്തിൽ ഭൂപരിഷ്‌കരണത്തിന്റെ അൻപതാം വാർഷികം ആചരിച്ചത് - 2020

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി

  • ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി - മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2005 സെപ്റ്റംബർ

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2 (പത്താം പഞ്ചവത്സര പദ്ധതി)

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസ്സാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച സംഘടന - മസ്‌ദൂർ കിസാൻ ശക്തി സംഘടൻ

  • തൊഴിലുറപ്പ് പദ്ധിതിയുടെ പിതാവ് - ജീൻ ഡ്രെസെ (ബെൽജിയം)

ഹരിതവിപ്ലവം

  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് - എം.എസ്.സ്വാമിനാഥൻ

  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ - ഡോ.എം.പി സിങ്

  • ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച വർഷം - 1967-68

  • ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു - കാർഷികരംഗം

  • ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി (1967-68) - സി.സുബ്രമണ്യം

  • ഹരിത വിപ്ലവം കൊണ്ട്‌ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം - പഞ്ചാബ്‌

  • ഇന്ത്യയിൽ ഹരിത വിപ്ലവം ശക്തമായത് - മൂന്നാം പഞ്ചവത്സര പദ്ധതിയുടെ (1961-1966) അവസാന കാലഘട്ടത്തിലും അതിനെത്തുടർന്നുള്ള വാർഷിക പദ്ധതികളുടെ (1966-1969) സമയത്തുമാണ്. ഈ കാലയളവിലാണ് പുതിയ കാർഷിക സാങ്കേതിക വിദ്യകളും, ഹൈ-യെൽഡിംഗ് വെറൈറ്റി (HYV) വിത്തുകളും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്.

  • ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം - 1978-80

  • ലോക ഹരിത വിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്

 


Related Questions:

തഴെപ്പറയുന്നവയിൽ മാർഗനിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകാളാണ് നൽകിയിരിക്കുന്നത് .തെറ്റായ പ്രസ്താവന കണ്ടെത്തു

  1. ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടം കൊണ്ടതാണ്
  2. കോടതിയെ സമീപിക്കാവുന്നതാണ്
  3. വില്ലേജ് പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കുന്നു
  4. അന്താരാഷട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നു
    Which program is launched on the Lookout for the ‘Poorest of the Poor’ by providing them 35 kilograms of rice and wheat at Rs 3 and Rs 2 per kilogram respectively ?
    കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഭൂരഹിതർക്കുള്ള ഗ്രാമീണ ഇൻഷൂറൻസ് പദ്ധതി :
    Which is the thrust area of Prime Minister's Rozgar Yojana?
    Which one of the following was launched with the objective of helping the poor in rural area to become self employed ?