ഹൈപ്പോതലാമസിലാണ് വിശപ്പും ദാഹവും അറിയിക്കുന്നതിനുള്ള നാഡീയ സന്ദേശങ്ങൾ രൂപപ്പെടുന്നത്. ഭക്ഷണവും വെള്ളവും ഉപയോഗിച്ച ശേഷം സംതൃപ്താവസ്ഥയിലേയ്ക്ക് പോകുന്നത് ലിംബിക് സിസ്റ്റത്തിലെ കോർട്ടക്സിന്റെ പ്രവർത്തനഫലമായാണ്. ഹിപ്പോകാമ്പസ്, ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി, ഗൊണാഡുകൾ എന്നിവയിലൂടെ പോസിറ്റീവ് ഫീഡ്ബാക്ക് വഴിയും അമിഗ്ഡാല, ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി, ഗൊണാഡുകൾ എന്നിവയിലൂടെ നെഗറ്റീവ് ഫീഡ്ബാക്കും സൃഷ്ടിക്കുന്നതുവഴി ലൈംഗികപെരുമാറ്റത്തെയും ലിംബിക് സിസ്റ്റം സ്വാധീനിക്കുന്നു.