Aസ്റ്റീഫൻ ഹോക്കിംഗും എഡ്വിൻ ഹബിളും
Bഎഡ്വിൻ ഹബിളും കാർഡിനൽ ഗാസ്പെറോവും
Cജോർജ് ഗാമോവും റാൽഫ് ആൽഫറും
Dകാൾ സാഗനും ഫ്രെഡ് ഹോയ്ലും
Answer:
C. ജോർജ് ഗാമോവും റാൽഫ് ആൽഫറും
Read Explanation:
കോസ്മോളജി
പ്രപഞ്ചോത്പത്തി, വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് കോസ്മോളജി.
പ്രപഞ്ചോത്‌പത്തിയെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തങ്ങളാണ് മഹാവിസ്ഫോടന സിദ്ധാന്തം (Big Bang Theory), സ്‌പന്ദന സിദ്ധാന്തം (Pulsating Theory) എന്നിവ.
മഹാവിസ്ഫോടന സിദ്ധാന്തം
ജോർജ് ഗാമോവും റാൽഫ് ആൽഫറും ചേർന്ന് പ്രസിദ്ധീകരിച്ച 'ദി ഒറിജിൻ ഓഫ് കെമിക്കൽ എലമെന്റ്സ്' എന്ന ഗ്രന്ഥത്തിലൂടെയാണ് മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടത്.
ആദിമകാലത്ത് അതിസാന്ദ്രതയാൽ ഘനീഭവിച്ച പ്രപഞ്ചം ശക്തമായ മർദ്ദത്താൽ പൊട്ടിത്തെറിച്ചാണ് ഇന്നുള്ള പ്രപഞ്ചം ഉണ്ടായത് എന്നാണ് ഈ സിദ്ധാന്തം പ്രസ്‌താവിക്കുന്നത്.
'മഹാവിസ്ഫോടനം' എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ഫ്രെഡ് ഹോയ്ൽ ആണ്.
പ്രപഞ്ചോൽപ്പത്തിയെ സംബന്ധിച്ച് ഏറ്റവും പ്രസിദ്ധമായ സിദ്ധാന്തമാണ് 1920-ൽ എഡ്വിൻ ഹബിൾ അവതരിപ്പിച്ച മഹാവിസ്ഫോടന സിദ്ധാന്തം (Big Bang Theory).
ഈ സിദ്ധാന്തത്തിന് 'പ്രപഞ്ചവികാസസിദ്ധാന്തം' എന്നും പേരുണ്ട്.
പ്രപഞ്ചം സദാവികസിച്ചുകൊണ്ടിരിക്കുന്നതായും കാലാന്തരത്തിൽ നക്ഷത്രസമൂഹങ്ങൾക്കിടയിലെ അകലം വർധിച്ചുവരുന്നതായും ഹബിൾ അവകാശപ്പെടുന്നു.
ആരംഭത്തിൽ പ്രപഞ്ചത്തിലെ സകല ദ്രവ്യങ്ങളും സങ്കൽപാതീതമായ ചെറുകണികയിൽ ഉൾക്കൊണ്ടിരുന്നു. അളവറ്റ അതിതീവ്രമായ താപവും സാന്ദ്രതയും ഈ കണികയ്ക്കുണ്ടായിരുന്നു.
ഏകദേശം 13.7 ശതകോടി വർഷങ്ങൾക്ക് മുമ്പ് ഈ കണിക അതിഭീമമായ വിസ്ഫോടനത്തിലൂടെ വികസിച്ചു.
ഈ വികാസം ഇന്നും തുടരുന്നതായി കണക്കാക്കുന്നു.
വികസനഘട്ടത്തിൽ ഊർജം ദ്രവ്യമായി പരിണമിച്ചു.
വിസ്ഫോടനത്തിൻ്റെ ആദ്യമാത്രയിൽ ത്വരിതമായി വികാസമുണ്ടായെങ്കിലും പിന്നീട് വികാസവേഗം കുറഞ്ഞുവന്നു.
മഹാവിസ്ഫോടനത്തിന്റെ ആദ്യ മൂന്ന് മിനിട്ട് സമയംകൊണ്ട് ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ രൂപമായ 'ആറ്റം' ഉടലെടുത്തു.
മഹാവിസ്ഫോടനശേഷം 300000 വർഷങ്ങൾ പിന്നിട്ടപ്പോൾ താപനില 4500 കെൽവിനിൽ താഴെയായി കുറഞ്ഞതിനാൽ കൂടുതൽ ദ്രവ്യ രൂപീകരണം സംഭവിക്കുകയും പ്രപഞ്ചം സുതാര്യമാകുകയും ചെയ്തു.