Challenger App

No.1 PSC Learning App

1M+ Downloads
ദുഃഖത്തിന് കാരണമായ തൃഷ്ണയെ അതിജീവിക്കാൻ ബുദ്ധൻ നിർദ്ദേശിച്ചത് :

Aകര്‍മ്മമാർഗ്ഗം

Bഅഷ്ടാംഗമാർഗ്ഗം

Cവിഭജനമാർഗ്ഗം

Dഭക്തിമാർഗ്ഗം

Answer:

B. അഷ്ടാംഗമാർഗ്ഗം

Read Explanation:

Buddhism / ബുദ്ധമതം

  • ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ലുംബിനി വനത്തിൽ വെച്ച് ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ഗൗതമ ബുദ്ധൻ ജനിച്ചത്.

  • ബുദ്ധന്റെ ശരിയായിട്ടുള്ള പേര് സിദ്ധാർത്ഥൻ എന്നാണ്.

  • ശാക്യവംശത്തിൽ ജനിച്ചതിനാൽ ശാക്യമുനിയെന്നും ബുദ്ധൻ അറിയപ്പെട്ടു.

  • ഭാര്യ യശോധര, മകൻ രാഹുലൻ

  • ജീവിതത്തോട് വിരക്തി തോന്നിയ സിദ്ധാർത്ഥൻ വീട് വിട്ടിറങ്ങുകയും ബീഹാറിലെ ബുദ്ധഗയയിലെ നിരഞ്ജന നദീതീരത്തുള്ള ആൽമര ചുവട്ടിൽവെച്ച് നിർവ്വാണം നേടുകയും ചെയ്തു.

  • തൃഷ്ണയാണ് ദുഃഖത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു. അതിനെ അതിജീവിക്കാൻ അദ്ദേഹം അഷ്ടാംഗമാർഗ്ഗം നിർദ്ദേശിച്ചു.

  1. ശരിയായ വിശ്വാസം

  2. ശരിയായ വാക്ക്

  3. ശരിയായ ജീവിതം

  4. ശരിയായ സ്മരണ

  5. ശരിയായ ചിന്ത

  6. ശരിയായ പ്രവൃത്തി

  7. ശരിയായ പരിശ്രമം

  8. ശരിയായ ധ്യാനം


Related Questions:

മഹാവീരൻ ജനിച്ച വർഷം ?

ബുദ്ധൻ ദുഃഖത്തിന് കാരണമായ തൃഷ്ണയെ അതിജീവിക്കാൻ നിർദ്ദേശിച്ച അഷ്ടാംഗമാർഗങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ശരിയായ വിശ്വാസം
  2. ശരിയായ ജീവിതം
  3. ശരിയായ പ്രവൃത്തി
  4. ശരിയായ പരിശ്രമം
  5. ശരിയായ വാക്ക്
    The famous cave temples of Ajanta and Ellora primarily belong to which religious tradition?

    What are the major centres of Buddhism?

    1. Myanmar
    2. Srilanka
    3. Sumatra
    4. Japan
      2020-ലെ ധര്‍മ്മ ചക്ര ദിനം ?