App Logo

No.1 PSC Learning App

1M+ Downloads
ദുധ്‌വ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി :

Aഗംഗ

Bമഹാനദി

Cകാവേരി

Dനർമദ

Answer:

B. മഹാനദി

Read Explanation:

മഹാനദി നദീവ്യൂഹം

  • ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലയിലെ സിഹാവയിൽ നിന്നുമാണ് മഹാനദിയുടെ ഉത്ഭവം. 

  • മഹാനദിയുടെ ഉൽഭവസ്ഥാനം മൈകല മലനിരകൾ

  • ഒഡീഷയിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന മഹാനദിക്ക് 857 കിലോമീറ്റർ നീളവും 1.42 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വൃഷ്ടിപ്രദേശവുമുണ്ട്.

  • ഛത്തിസ്‌ഗഢ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.

  • ദുധ്‌വ അണക്കെട്ട് ഛത്തിസ്ഗഢ് ആണ്. 

  • ഷിവ്‌നാഥ്, ഓങ്, ടെൽ, ഇബ്, ജോംഗ് എന്നിവ ആണ് പോഷക നദികൾ.

  • മഹാനദിയുടെ പോഷക നദികളിൽ ഏറ്റവും വലുതായ, ഛത്തിസ്‌ഗഢ് സംസ്ഥാനത്തെ ഷിവ്നാഥ് ( ഷിയോനാഥ് Shivnath River) ആണ് ഇന്ത്യയിൽ സ്വകാര്യവത്ക്കരിക്കപ്പെട്ട ആദ്യ നദി.

  • ഒലിവ് റിഡ്‌ലി ആമകളെ സംരക്ഷിക്കുന്ന ദേവി നദി, മഹാനദിയുടെ പ്രധാന കൈവഴികളിൽ ഒന്നാണ്. 


Related Questions:

ഗംഗ ആക്ഷൻ പ്ലാൻ നടപ്പിലാക്കിയ പ്രധാനമന്ത്രി ആരാണ് ?
യമുനയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.യമുനയുടെ ഏറ്റവും വലിയ പോഷകനദിയാണ് ടോൺസ്.

2."തമസ്യ" എന്ന പേര് കൂടി ടോൺസ് നദിക്ക് നൽകപ്പെട്ടിരിക്കുന്നു.

3.റാണാ പ്രതാപ് സാഗർ ഡാം ടോൺസ് നദിയിൽ സ്ഥിതി ചെയ്യുന്നു.

പാകിസ്‌താൻ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ?
കുളു താഴ്വരയിലൂടെ ഒഴുകുന്ന നദി ഏതാണ് ?