App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യവകാശ സംരക്ഷണ നിയമ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്‍റെ യോഗ്യത ?

Aസുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ചിരിക്കണം

Bഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ചിരിക്കണം

Cസുപ്രീം കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജ് ആയി സേവനം അനുഷ്ടിച്ചിരിക്കണം

Dഹൈക്കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജ് ആയി സേവനം അനുഷ്ടിച്ചിരിക്കണം

Answer:

C. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജ് ആയി സേവനം അനുഷ്ടിച്ചിരിക്കണം

Read Explanation:

  • 1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12 നാണ്.
  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യുട്ടറി ബോഡിയാണ്.

  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാളാവണം കമ്മീഷൻ ചെയർമാൻ എന്ന വ്യവസ്ഥ മനുഷ്യാവകാശ സംരക്ഷണ (ഭേദഗതി) ബിൽ, 2019 വന്നതോടെ ഭേദഗതി ചെയ്യപ്പെട്ടു.
  • ഭേദഗതി പ്രകാരം സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകുവാൻ കഴിയും.

  • പ്രസിഡൻറ് ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത്.
  • ചെയർമാനെ കൂടാതെ 5 സ്ഥിരാംഗങ്ങളാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനിലുള്ളത്.

ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഒഫീഷ്യോ അംഗങ്ങൾ

  • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർപേഴ്സൺ
  • ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ
  • ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ
  • ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ
  • ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
  • ദേശീയ ഭിന്നശേഷി കമ്മീഷൻ ചെയർപേഴ്സൺ

Related Questions:

ആയുർവേദ ചികിത്സാ നൈപുണ്യ വികസനത്തിന് വേണ്ടി കേന്ദ്ര ആയുഷ് മന്ത്രാലയം ആരംഭിക്കുന്ന പുതിയ പദ്ധതി ഏത് ?
Which of the following is a government scheme in India to provide financial support to TB patients for their nutrition?
അസംഘടിത മേഖലയിലെ പരമ്പരാഗത നെയ്ത്തുകാരുടെ ക്ഷേമത്തിനും വികസനത്തിനുമായി 1968 ൽ രൂപീകരിച്ച സ്ഥാപനം?
രാജ്യത്തെ വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവജനങ്ങൾക്ക് സ്വയം തൊഴിലിലൂടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള 1993 ഒക്ടോബർ 2ന് നിലവിൽ വന്ന പദ്ധതി ഏതാണ് ?
Antyodaya Anna Yojana (AAY) is connected with :