Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും നിയമിക്കുന്നത് :

Aരാഷ്ട്രപതി

Bഉപരാഷ്ട്രപതി

Cപ്രധാനമന്ത്രി

Dലോക്സഭാ സ്പീക്കർ

Answer:

A. രാഷ്ട്രപതി

Read Explanation:

  • 1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12 നാണ്.
  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യുട്ടറി ബോഡിയാണ്
  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെ യോഗ്യത - സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ഒരു ജഡ്ജി. 
  • ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും നിയമിക്കുന്നത് - രാഷ്ട്രപതി
  • ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിലെ അംഗങ്ങൾ:
      1. പ്രധാനമന്ത്രി (ചെയർപേഴ്സൺ )
      2. ആഭ്യന്തരമന്ത്രി 
      3. ലോക്സഭാ സ്പീക്കർ 
      4. ലോക്സഭാ പ്രതിപക്ഷ നേതാവ്
      5. രാജ്യസഭാ പ്രതിപക്ഷ നേതാവ്
      6. രാജ്യസഭാ ഉപാധ്യക്ഷൻ

    സുപ്രീംകോടതിയിലെ ജഡ്ജിയെയോ, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്നോട് കൂടി ആലോചിക്കാതെ കമ്മീഷനിൽ നിയമിക്കുവാൻ പാടുള്ളതല്ല


Related Questions:

India has signed a 3-year work programme with which country for cooperation in agriculture?
ബ്രാൻഡുകളുടെ അവലോഹനം നടത്തുന്ന പ്രശസ്ത രാജ്യാന്തര ഏജൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ 2023 വാർഷിക റിപ്പോർട്ടിൽ റേറ്റിങിന്റെ അടിസ്ഥാനത്തിൽ ആദ്യ പത്തിൽ എത്തിയ ഏക ഇന്ത്യൻ ബ്രാൻഡ് ഏതാണ് ?
യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ച ആദ്യ ഇന്ത്യൻ നഗരം ?
2025 നവംബറിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) ഡയറക്ടർ ജനറലായി നിയമിതനായത് ?
പത്താമത് ബ്രിക്‌സ് സമ്മിറ്റ് 2018- ന്റെ വേദി ?