Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് ശരിയല്ലാത്തത്ഏത്?

Aമനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഉടമ്പടികളും മറ്റ് അന്താരാഷ്ട്ര നിയമങ്ങളും പഠിക്കാനും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ശുപാർശകൾ നൽകാനും ഉള്ള അധികാരം.

Bഇന്ത്യയിലെ പൗരൻമാരെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ബോധവൽക്കരി ക്കാനുള്ള ചുമതല.

Cദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷൻ മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ്, മുൻ ഹെക്കോടതി ചീഫ് ജസ്റ്റിസ്, മുൻ സുപ്രീം കോടതി ജഡ്ജി എന്നീ പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാകാം.

Dമനുഷ്യാവകാശ മേഖലയിൽ ഗവേഷണം നടത്താനും പ്രോൽസാഹിപ്പിക്കാനും ഉള്ള അധികാരം.

Answer:

C. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷൻ മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ്, മുൻ ഹെക്കോടതി ചീഫ് ജസ്റ്റിസ്, മുൻ സുപ്രീം കോടതി ജഡ്ജി എന്നീ പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാകാം.

Read Explanation:

  • 1993 സെപ്റ്റംബർ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് 1993 ഒക്ടോബർ 12 നാണ്.

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യുട്ടറി ബോഡിയാണ്.

  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാളാവണം കമ്മീഷൻ ചെയർമാൻ എന്ന വ്യവസ്ഥ മനുഷ്യാവകാശ സംരക്ഷണ (ഭേദഗതി) ബിൽ, 2019 വന്നതോടെ ഭേദഗതി ചെയ്യപ്പെട്ടു.

  • ഭേദഗതി പ്രകാരം സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകുവാൻ കഴിയും.

  • പ്രസിഡൻറ് ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത്.

  • ചെയർമാനെ കൂടാതെ 5 സ്ഥിരാംഗങ്ങളാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനിലുള്ളത്.

ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഒഫീഷ്യോ അംഗങ്ങൾ

  • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർപേഴ്സൺ

  • ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ

  • ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ

  • ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ

  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ

  • ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ

  • ദേശീയ ഭിന്നശേഷി കമ്മീഷൻ ചെയർപേഴ്സൺ


Related Questions:

മനുഷ്യാവകാശ നിയമ ഭേദഗതി ബിൽ 2019ൽ ലോക്സഭയിൽ അവതരിപ്പിച്ചതാര് ?
When was the National Human Rights Commission (NHRC) established?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?

ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഓഫീഷ്യോ അംഗങ്ങളിൽ പെടുന്നത് ഇവരിൽ ആരെല്ലാം ആണ്?

  1. ദേശീയ പിന്നാക്ക വിഭാഗം കമ്മീഷൻ ചെയർപേഴ്സൺ
  2. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ
  3. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ
  4. ദേശീയ ഭിന്നശേഷി കമ്മീഷൻ ചെയർപേഴ്സൺ
    ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന് ?