App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ?

Aജസ്റ്റിസ്. കെ.ജി. ബാലകൃഷ്ണൻ

Bജസ്റ്റിസ്. രംഗനാഥ മിശ്ര

Cജസ്റ്റിസ്. എ.എസ്. ആനന്ദ്

Dജസ്റ്റിസ്. എ.എൻ. റായ്

Answer:

B. ജസ്റ്റിസ്. രംഗനാഥ മിശ്ര

Read Explanation:

  • രംഗനാഥ് മിശ്ര (25 നവംബർ 1926 - 13 സെപ്റ്റംബർ 2012) ഇന്ത്യയുടെ 21-ാമത് ചീഫ് ജസ്റ്റിസായിരുന്നു, 1990 സെപ്റ്റംബർ 25 മുതൽ 1991 നവംബർ 24 വരെ സേവനമനുഷ്ഠിച്ചു.

  • ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാനുമായിരുന്നു അദ്ദേഹം.

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട ബഹറുൽ ഇസ്ലാമിന് ശേഷം രാജ്യസഭാംഗമാകുന്ന രണ്ടാമത്തെ സുപ്രീം കോടതി ജഡ്ജിയാണ് അദ്ദേഹം.

  • 1993 സെപ്റ്റംബർ 28 ൽ ഓർഡിനൻസിലൂടെ നിലവിൽ വന്ന മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.

ഘടന

  • മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 ന്റെ 3 -ആം വകുപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊടുക്കുന്നത്.

  • ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രവർത്തിക്കുന്നു.

  • ദേശീയ കമ്മീഷന്റെ അധ്യക്ഷൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാൾ ആയിരിക്കണം.

  • അധ്യക്ഷന് പുറമേ നാല് അംഗങ്ങൾകൂടി കമ്മീഷനിലുണ്ടാവണെന്ന് നിയമം അനുശാസിക്കുന്നു.

  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ- വിജയഭാരതി സയാനി (ആക്ടിങ് )


Related Questions:

ദേശീയ മനുഷ്യാവകാശ സംരക്ഷണനിയമ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പുവെച്ചത് എന്നാണ് ?
മനുഷ്യാവകാശ നിയമ ഭേദഗതി ബിൽ 2019ൽ ലോക്സഭയിൽ അവതരിപ്പിച്ചതാര് ?
ദേശീയ മനുഷ്യാവകാശ കമ്മീഷണറും മെംബർമാരും രാജിക്കത്ത് നല്ലേണ്ടത് ആർക്കാണ് ?
കുറ്റം ചെയ്യാത്ത ഒരാളെ ജയിലിലടച്ചാൽ അയാൾക്ക് സമീപിക്കാവുന്നത് എവിടെ?
ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ?