ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?
Aഹരിലാൽ ജെ കനിയ
Bഅരുൺകുമാർ മിശ്ര
Cഎച്ച്. എൽ. ദത്തു
Dരംഗനാഥ മിശ്ര
Answer:
D. രംഗനാഥ മിശ്ര
Read Explanation:
ദേശീയ മനുഷ്യാവകാശ കമ്മീഷൻ
- ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ - ദേശീയ മനുഷ്യാവകാശ കമ്മീഷൻ
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് - 1993 സെപ്റ്റംബർ 28
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം - മാനവ് അധികാർ ഭവൻ, ന്യൂഡൽഹി
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആപ്തവാക്യം - സർവ്വ ഭവന്തു സുഖിനഃ
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത് - രാഷ്‌ട്രപതി
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി
- ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും അംഗങ്ങളെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ - പ്രധാനമന്ത്രി
- ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ഏത് പദവി വഹിച്ച വ്യക്തിയായിരിക്കണം - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ (അദ്ധ്യക്ഷൻ) - ജസ്റ്റിസ് രംഗനാഥ് മിശ്ര
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ സ്ഥാനം വഹിച്ച ആദ്യത്തെ കേരളീയൻ - ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
- ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായത് - ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയർമാൻ - ജസ്റ്റിസ് എം.എൻ.വെങ്കടാചലയ്യ