App Logo

No.1 PSC Learning App

1M+ Downloads
ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര?

A1 : 2

B2 : 4

C2 : 3

D3 : 2

Answer:

D. 3 : 2

Read Explanation:

ദേശീയ പതാക

ദേശീയപതാകയുടെ നിറം

  • മുകൾ ഭാഗത്ത് കുങ്കുമ വർണ്ണം, നടുവിൽ വെള്ള,കീഴ്ഭാഗത്ത് കടുംപച്ച എന്നീ നിറങ്ങളാണ് ഇന്ത്യയുടെ ദേശീയ പതാകയ്ക്കുള്ളത്
  • കുങ്കുമ നിറം ധീരത, ത്യാഗം എന്നിവയെ സൂചിപ്പിക്കുന്നു
  • വെള്ളനിറം സത്യം, സമാധാനം എന്നിവയുടെ പ്രതീകമാണ്.
  • പച്ചനിറം സമൃദ്ധിയെയും ,ഫലപൂയിഷ്ടതയേയും സൂചിപ്പിക്കുന്നു

അശോകചക്രം

  • ദേശീയ പതാകയുടെ മദ്ധ്യഭാഗത്ത് നാവിക നീല നിറത്തിൽ അശോകചക്രം ആലേഖനം ചെയ്തിട്ടുണ്ട്
  • അശോകചക്രം സാരനാഥിലെ  അശോകസ്തംഭത്തില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്
  • വെള്ള നിറത്തിന്റെ നടുവിലുള്ള അശോക ചക്രത്തിന് 24 ആരക്കാലുകൾ ഉണ്ട്.
  • അശോക ചക്രത്തിൽ 24 ആരക്കാലുകൾ കാണാം,ഇത് ധർമ്മത്തെയാണ് സൂചിപ്പിക്കുന്നത്

  • പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3 : 2 ആണ്.
  • ദേശീയപതാകയുടെ ഏറ്റവും ചെറിയ അനുപാതം 15 :10 സെന്റീമീറ്ററും ഏറ്റവും വലുത് 6.3:4.2 മീറ്ററുമാണ്.

ദേശീയ പതാകയുടെ ചരിത്രം

  • ദേശീയ പതാകയെ ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത് 1947 ജൂലൈ 22നാണ്
  • ദേശീയപതാകയുടെ കരടുരൂപം തയ്യാറാക്കിയത് ആന്ധ്രാ സ്വദേശി പിംഗലി വെങ്കയ്യയാണ്
  • ദേശീയ പതാക ആദ്യമായി ഉയർത്തിയത് മാഡം ബികാജി കാമ യാണ്
  • ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്നത് 2002 ജനുവരി 26 നാണ്

  • ദേശീയ പതാകയെ കുറിച്ചുള്ള പഠനമാണ് വെകിസിലോളജി

Related Questions:

ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം ഏത് ?
Dasholi Grama Swarajya Sangh was the first environment movement in India started by:
ഡോ. അംബേദ്ക്കർ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം?
2016 ലെ റിപ്പബ്ലിക് ദിനാഘോഷം ചടങ്ങിലെ മുഖ്യ അതിഥി?