Challenger App

No.1 PSC Learning App

1M+ Downloads
ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥ ഏത് ?

Aബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

Bജാൻ - ടെല്ലർ മെറ്റൽ

Cക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ

Dഫെർമിയോണിക് കണ്ടൻസേറ്റ്

Answer:

C. ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ

Read Explanation:

ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ (QGP):

  • മഹാവിസ്ഫോടനം (BIGBANG) നടന്നതിനു ശേഷമുള്ള ഏതാനും നിമിഷങ്ങൾക്കകം പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിന്നിരുന്നുവെന്ന് കരുതപ്പെടുന്ന ദ്രവ്യരൂപമാണ് ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ (QGP) .
  • ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥയായിട്ടാണിത് 
  • പ്രോട്ടോണുകളുടെയും, ന്യൂട്രോണുകളുടെയും അടിസ്ഥാന നിർമാണ ഘടകങ്ങളായ ക്വാർക്കുകളും, ഗ്ലൂവോണുകളും സ്വതന്ത്രമായി ചലിക്കുന്ന വളരെ ചൂടുള്ളതും, സാന്ദ്രവുമായ അവസ്ഥയാണിത്.
  • ആറ്റങ്ങളോ തന്മാത്രകളോ രൂപപ്പെടാൻ കഴിയാത്ത വിധത്തിലുള്ള ഉയർന്ന താപനിലയിലെ ഈ ദ്രവ്യരൂപത്തിനു നിലനിൽപ്പുള്ളൂ.

ദ്രവ്യത്തിന്റെ അവസ്ഥകൾ:

  1. ഖരം (Solid)
  2. ദ്രാവകം (Liquid)
  3. വാതകം (Gas)
  4. പ്ലാസ്മ (Plasma)
  5. ബോസ് ഐൻസ്റ്റീൻ കൺഡൻസേറ്റ് (Bose Einstein Condensate)
  6. ഫെർമിയോനിക് കൺഡൻസേറ്റ് (Fermionic Condensate)
  7. ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ (Quark Gluon Plasma)

 

 

 


Related Questions:

ഭാരത്തിന്റെ അടിസ്ഥാന (S.I) യൂണിറ്റ് ഏതാണ് ?
The electricity supplied for our domestic purpose has a frequency of :
ആൽഫാ (a), ബീറ്റ് (3), ഗാമാ (y) കിരണങ്ങളുടെ ഐയണസിംഗ് പവർ (Ionizing Power) തമ്മിലുള്ള ബന്ധം ;
When does the sea breeze occur?

താഴെപറയുന്നവയിൽ ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങൾക്ക് പ്രധാന കാരണമാകുന്ന ഉപരിതല തരംഗങ്ങൾ ഏതെല്ലാം ?

  1. പ്രാഥമിക തരംഗങ്ങൾ
  2. റെയ് ലെ തരംഗങ്ങൾ
  3. ലവ് തരംഗങ്ങൾ
  4. ഇതൊന്നുമല്ല