ദ്രാവകമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം ?
Aബാരോമീറ്റർ
Bമർദ്ദമാപിനി
Cഹൈഡ്രോമീറ്റർ
Dഹൈഗ്രോമീറ്റർ
Answer:
B. മർദ്ദമാപിനി
Read Explanation:
- ദ്രാവകമർദ്ദം - ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന വ്യാപകമർദ്ദം
- ദ്രാവകങ്ങൾ അത് സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ എല്ലാ വശങ്ങളിലേക്കും ബലം പ്രയോഗിക്കുന്നുണ്ട്
- ദ്രാവകയൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് അത് പ്രയോഗിക്കുന്ന മർദ്ദവും കൂടുന്നു
- ദ്രാവകമർദ്ദം ,P=hdg
- h - ദ്രാവകയൂപത്തിന്റെ ഉയരം
- d - ദ്രാവകത്തിന്റെ സാന്ദ്രത
- g - ഗുരുത്വാകർഷണം മൂലമുള്ള ത്വരണം
- ദ്രാവകമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം - മർദ്ദമാപിനി
- അന്തരീക്ഷമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം - ബാരോമീറ്റർ
- ആപേക്ഷിക സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം - ഹൈഡ്രോമീറ്റർ
- അന്തരീക്ഷ ആർദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം - ഹൈഗ്രോമീറ്റർ