App Logo

No.1 PSC Learning App

1M+ Downloads
ദ്വിനാമപദ്ധതി ആവിഷ്‌കരിച്ചത് ?

Aകാൾ ലിനേയസ്

Bതിയോഫ്രാസ്റ്റസ്

Cഅരിസ്റ്റോട്ടിൽ

Dജോൺ റേ

Answer:

A. കാൾ ലിനേയസ്

Read Explanation:

ദ്വിനാമപദ്ധതി

  • ഒരേ ജീവി പലഭാഷകളിലും പല പ്രദേശങ്ങളിലും പല പേരിൽ അറിയപ്പെടു ന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ദ്വിനാമപദ്ധതി ആവിഷ്കരിച്ചത്.
  • പൊതുവെ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ നാമകരണരീതിയാണിത്.
  • രണ്ടു പദങ്ങൾ ചേർത്തുള്ള ശാസ്ത്രീയനാമകരണമാണ് ദ്വിനാമപദ്ധതി (Binomial nomenclature )എന്നറിയപ്പെടുന്നത്.
  • കാൾ ലിനേയസ് ആണ് ദ്വിനാമപദ്ധതി ആവിഷ്‌കരിച്ചത്.
  • ശാസ്ത്രീയനാമത്തിലെ ആദ്യപദം ജീനസിനെയും രണ്ടാം പദം സ്‌പീഷീസിനെയും സൂചിപ്പിക്കുന്നു.
  • ഇപ്രകാരം പേരുനൽകുമ്പോൾ ഒരു ജീവിയുടെ ശാസ്ത്രീയനാമം ലോകത്തെല്ലായിടത്തും ഒന്നുതന്നെയായിരിക്കും.
  • ഇതനുസരിച്ച് മനുഷ്യൻ്റെ ശാസ്ത്രീയനാമം ഹോമോ സാപിയൻസ് (Homo sapiens) എന്നാണ്.

Related Questions:

സസ്യശാസ്‌ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശ ജീവികൾ / ബഹുകോശ ജീവികൾ വിറ്റക്കറിൻ്റെ അഞ്ച്‌ കിങ്ഡം ക്ലാസ്സിഫിക്കേഷനിൽ ഏത് കിങ്‌ഡത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
താഴെ പറയുന്നതിൽ കിങ്ഡം മൊനിറയിൽ ഉൾപ്പെടുന്നത് ഏതാണ് ?
കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന , നട്ടെല്ലുള്ള ജീവികൾ ഉൾപ്പെടുന്ന ക്ലാസ് ആണ് :
ജീവികളെ ചുവന്ന രക്തമുള്ളവ , അല്ലാത്തവ എന്നിങ്ങനെ തരം തിരിച്ച സസ്യശാസ്ത്രജ്ഞൻ ?