App Logo

No.1 PSC Learning App

1M+ Downloads
ദ്വിനാമപദ്ധതി പ്രകാരമുള്ള ശാസ്ത്രീയ നാമത്തിൽ,രണ്ടാമത്തെ വാക്ക് സാധാരണയായി എന്തിനെ പ്രതിനിധീകരിക്കുന്നു?

Aഓർഡർ

Bഫാമിലി

Cസ്പീഷീസ്

Dക്ലാസ്

Answer:

C. സ്പീഷീസ്

Read Explanation:

ദ്വിനാമപദ്ധതി

  • ഒരേ ജീവി പലഭാഷകളിലും പല പ്രദേശങ്ങളിലും പല പേരിൽ അറിയപ്പെടുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ദ്വീനാമപദ്ധതി ആവി ഷ്കരിച്ചത്.
  • പൊതുവെ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ നാമകരണരീതിയാണിത്.
  • രണ്ടു പദങ്ങൾ ചേർത്തുള്ള ശാസ്ത്രീയനാമകരണമാണ് ദ്വിനാമപദ്ധതി (Binomial nomenclature)എന്നറിയപ്പെടുന്നത്.
  • കാൾ ലിനേയസ് ആണ് ദ്വിനാമപദ്ധതി ആവിഷ്‌കരിച്ചത്.
  • ശാസ്ത്രീയനാമത്തിലെ ആദ്യപദം ജീനസിനെയും രണ്ടാം പദം സ്‌പീഷീസിനെയും സൂചിപ്പിക്കുന്നു.
  • ഇപ്രകാരം പേരുനൽകുമ്പോൾ ഒരു ജീവിയുടെ ശാസ്ത്രീയനാമം ലോകത്തെല്ലായിടത്തും ഒന്നുതന്നെയായിരിക്കും.
  • ഇതനുസരിച്ച് മനുഷ്യൻ്റെ ശാസ്ത്രീയനാമം ഹോമോ സാപിയൻസ് (Homo sapiens) എന്നാണ്.

Related Questions:

ഏത് സ്വഭാവമാണ് ബിവാൾവുകളെയോ പെലീസിപോഡിയെയോ മറ്റ് മോളസ്‌കുകളിൽ നിന്ന് വ്യത്യസ്‌തമാക്കുന്നത്

വ്യക്തിയെ തിരിച്ചറിയുക

18000ൽ അധികം സസ്യങ്ങളെ ഹിസ്റ്റോറിയ ജനറാലിസ് പ്ലാൻറ്റേറം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തി

സ്‌പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു

ബാക്ടീരിയ ഉൾപ്പെടുന്ന ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശജീവികളുടെ കിങ്ഡമേത്?
  • ഗ്രാം സ്റ്റെയിൻ ചെയ്യുമ്പോൾ ,ഗ്രാം പോസിറ്റീവ് ബാക്റ്റീരിയകൾ

  • എ.നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിൽ കാണുന്നു .

  • ബി.ഇവയുടെ കട്ടിയുള്ള പെപ്റ്റിഡോഗ്ലൈക്കൻ പാളി ക്രിസ്റ്റൽ വയലറ്റ് കറ നിലനിർത്താൻ അവരെ സഹായിക്കുന്നു

ഫൈലം കോർഡേറ്റയുടെ ഏത് ഉപവിഭാഗത്തിലാണ് നോറ്റോകോർഡ് ജീവിതകാലം മുഴുവൻ തല മുതൽ വാൽ വരെ നീളത്തിൽ കാണപ്പെടുന്നത്?