App Logo

No.1 PSC Learning App

1M+ Downloads
ദ്വിമണ്ഡല നിയമനിർമ്മാണ സഭ നിലവിലുള്ള ഇന്ത്യൻ സംസ്ഥാനം :

Aതമിഴ്നാട്

Bപശ്ചിമ ബംഗാൾ

Cഒഡീഷ

Dതെലങ്കാന

Answer:

D. തെലങ്കാന

Read Explanation:

  • സർക്കാർ സംവിധാനങ്ങളിൽ, നിയമനിർമ്മാണസഭയിൽ രണ്ട് സഭകൾ ഉള്ള രീതിയാണ് ദ്വിമണ്ഡല സഭ. ഇതിനെ ബൈകാമെറൽ ലെജിസ്ലേച്ചർ (Bicameral Legislature) എന്നും വിളിക്കുന്നു.

  • ഉദാഹരണത്തിന്, ഇന്ത്യൻ പാർലമെന്റിന് രണ്ട് സഭകളുണ്ട്. ലോക്സഭയും രാജ്യസഭയും.

  • ഉപരിസഭ (Upper house), അധോസഭ (Lower house) എന്നീ രണ്ട് തലങ്ങളിൽ ഉള്ള സഭകൾ ഉൾപ്പെടുന്ന നിയമനിർമാണ സംവിധാനമാണ് ദ്വിമണ്ഡല സഭ

  • ഇന്ത്യൻ പാർലമെന്റ് രണ്ട് സഭകളുള്ള ദ്വിമണ്ഡല സഭയാണ്

  • രാജ്യസഭ - പാർലമെന്റിന്റെ ഉപരിസഭയാണിത്

  • ലോകസഭ - പാർലമെന്റിന്റെ അധോസഭയാണിത്

  • ഇന്ത്യയിലെ കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, തെലുങ്കാന എന്നീ 6 സംസ്ഥാനങ്ങളിൽ ദ്വിമണ്ഡല നിയമ നിർമാണ സംവിധാനം ആണുള്ളത്

  • ലെജിസ്ലേറ്റീവ് കൗൺസിൽ - ദ്വിമണ്ഡല സഭയുള്ള സംസ്ഥാനങ്ങളിലെ ഉപരിസഭയാണിത് (Upper house). ലേജിസ്ലേറ്റീവ് അസംബ്ലി (നിയമസഭ)- ദ്വിമണ്ഡല സഭയുള്ള സംസ്ഥാനങ്ങളിലെ അധോസഭയാണിത് (Lower house).

  • ഈ 6 സംസ്ഥാനങ്ങൾ ഒഴിച്ച് മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലും ഏകമണ്ഡലസഭയാണുള്ളത്. അതായത് നിയമസഭ മാത്രമാണുള്ളത്. അധോസഭകളിലെ (ലോകസഭ, നിയമസഭ) അംഗങ്ങളെ ജനങ്ങൾ ആണ് തിരഞ്ഞെടുക്കുന്നത്.


Related Questions:

what is the maximum number of members that a State legislative Assembly may have?
ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് മത്സരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം?
The members of the Legislative Assembly are
The practice of transferring the law making powers to the executive by the legislature due to lack of time and expertise is known as:
Into how many parts is the state legislature in India divided?