App Logo

No.1 PSC Learning App

1M+ Downloads
ധനബില്ല് എത്ര ദിവസം വരെ സൂക്ഷിക്കാനുള്ള അവകാശമാണ് രാജ്യസഭയ്ക്കുള്ളത്?

A7 ദിവസം

B30 ദിവസം

C14 ദിവസം

D10 ദിവസം

Answer:

C. 14 ദിവസം

Read Explanation:

  • നിയമങ്ങൾ അംഗീകരിക്കുന്നതിനു മുമ്പുള്ള കരടു രൂപം അറിയപ്പെടുന്നത് - ബില്ലുകൾ
  • ഏതൊരു ബില്ലിന്റെയും കരട് രൂപം തയ്യാറാക്കുന്നത് - ബന്ധപ്പെട്ട മന്ത്രാലയം
  • പ്രൈവറ്റ് ബിൽ - പാർലമെന്റിൽ മന്ത്രിമാർ ഒഴികെയുള്ള പാർലമെന്റംഗങ്ങൾ അവതരിപ്പിക്കുന്ന ബില്ലുകൾ
  • പബ്ലിക് ബിൽ - ഒരു ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നത് മന്ത്രിസഭയിൽ ഉൾപ്പെട്ട ഒരു പാർലമെന്റംഗമാണെങ്കിൽ അത് അറിയപ്പെടുന്നത്

ബില്ലുകളെ അതിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തിരിക്കാം

  • ഫിനാൻഷ്യൽ ബിൽ
  • ഓർഡിനറി ബിൽ
  • ഭരണഘടനാ ഭേദഗതി ബിൽ

ഫിനാൻഷ്യൽ ബില്ലിനെ മൂന്നായി തിരിക്കാം

  • ധനബിൽ ( മണിബിൽ )
  • ഫിനാൻഷ്യൽ ബിൽ കാറ്റഗറി -1
  • ഫിനാൻഷ്യൽ ബിൽ കാറ്റഗറി -2
  • ധനബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം - അനുഛേദം 110
  • അനുഛേദം 110 ൽ പ്രതിപാദിക്കുന്ന ഏഴു വിഷയങ്ങളിൽ ഒരു വിഷയമോ ,ഒന്നിലധികം വിഷയങ്ങളോ മാത്രമാണ് ഒരു ബില്ലിൽ പ്രതിപാദിക്കുന്നതെങ്കിൽ അത്തരം ബില്ല് അറിയപ്പെടുന്നത് - ധനബിൽ
  • ധനബില്ലുകൾ അവതരിപ്പിക്കുന്നത് ലോക്സഭയിലാണ്
  • ധനബില്ല് 14 ദിവസം വരെ സൂക്ഷിക്കാനുള്ള അവകാശമാണ് രാജ്യസഭയ്ക്കുള്ളത്
  • ധനബില്ലുകൾ അവതരിപ്പിക്കാൻ പ്രസിഡന്റിന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്

Related Questions:

രാജ്യസഭയിലേക്ക് മത്സരിക്കുവാൻ ഒരാൾക്ക് എത്ര വയസ്സ് പൂർത്തിയാകണം?

മന്ത്രിസഭയുടെ പ്രവർത്തനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം

i. പാർലമെൻറിൽ സമർപ്പിക്കേണ്ട നയത്തിന്റെ അന്തിമ നിർണയം.

ii. പാർലമെൻറ് നിർദ്ദേശിച്ച നയത്തിന് അനുസൃതമായി ദേശീയ എക്സിക്യൂട്ടീവിന്റെ പരമോന്നത നിയന്ത്രണം.

iii. നിരവധി വകുപ്പുകളുടെ താൽപര്യങ്ങളുടെ തുടർച്ചയായ ഏകോപനവും പരിമിതികളും.

iv.പാർലമെൻറിൽ  അച്ചടക്കം പാലിക്കുക. 

രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്‌സണായ ആദ്യ വനിത ആര് ?
As per Article 79 of Indian Constitution the Indian Parliament consists of?
2016-ൽ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതാര്?