App Logo

No.1 PSC Learning App

1M+ Downloads
ധാതുക്കളുടെ കലവറ എന്ന് വിളിക്കുന്ന ഭൂപ്രകൃതി വിഭാഗമേത്?

Aഉത്തരമഹാസമതലം

Bഉപദ്വീപീയ പിഠഭൂമി

Cഹിമാലയ പർവ്വതം

Dതീരസമതലങ്ങൾ

Answer:

B. ഉപദ്വീപീയ പിഠഭൂമി

Read Explanation:

ഉപദ്വീപീയ പീഠഭൂമി (The Peninsular Plateau)

  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം
  • ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയേറിയ ഭൂവിഭാഗം 
  • ആഗ്നേയശിലകൾ ഇവിടെ പ്രധാനമായും കാണപ്പെടുന്നു.
  • 'ധാതുക്കളുടെ കലവറ' എന്നു വിളിക്കുന്ന ഭൂവിഭാഗം
  • ഉത്തരമഹാസമതലത്തിനും തീരസമതലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഭൂപ്രദേശം.

ഉപദ്വീപീയ പീഠഭൂമിയുടെ പ്രധാനപ്പെട്ട ഭൂപ്രകൃതി വിഭാഗങ്ങൾ 

  • ഡെക്കാൻ പീഠഭൂമി 
  • മധ്യമേടുകൾ
  • വടക്കു-കിഴക്കൻ പീഠഭൂമി

ഉപദ്വീപീയ പീഠഭൂമിയുടെ അതിരുകൾ 

  • വടക്ക്-പടിഞ്ഞാറ് - ആരവല്ലി
  • കിഴക്ക് - രാജ്മഹൽ കുന്നുകൾ
  • പടിഞ്ഞാറ് - ഗീർ മലനിരകൾ
  • വടക്ക്-കിഴക്ക് - ഷില്ലോങ് & കാർബി ആംഗ്ലോഗ് പീഠഭൂമി
  • തെക്ക് - നീലഗിരി

ഉപദ്വീപീയ പീഠഭൂമിയിലെ പ്രധാന ധാതു വിഭവങ്ങൾ 

  • ഇരുമ്പയിര്
  • കൽക്കരി
  • മാംഗനീസ്
  • ബോക്സൈറ്റ്
  • ചുണ്ണാമ്പുകല്ല് 

ഉപദ്വീപീയ പീഠഭൂമിയിൽ കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ

  • പരുത്തി
  • പയർവർഗ്ഗങ്ങൾ
  • നിലക്കടല
  • കരിമ്പ്
  • ചോളം
  • റാഗി
  • മുളക് 

ഉപദ്വീപീയ പീഠഭൂമിയുടെ ഭാഗമായിട്ടുള്ള പ്രധാന പർവത നിരകൾ

  • ആരവല്ലി
  • വിന്ധ്യാ-സാത്പുര
  • പശ്ചിമഘട്ടം,
  • പൂർവഘട്ടം

Related Questions:

Geologically, which of the following physiographic divisions of India is supposed to be one of the most stable land blocks?
പശ്ചിമഘട്ടത്തിന്റെ വടക്കൻ ഭാഗം അറിയപ്പെടുന്നത്?

Choose the correct statement(s) regarding the outer extent of the Peninsular Plateau.

  1. The Rajmahal hills are located in the east.
  2. The Delhi ridge is located in the southwest.
    The length of Western Ghats is?
    പശ്ചിമഘട്ടം കടന്നു പോകാത്ത കേരളത്തിലെ ഏക ജില്ല ഏത് ?