Aപിയാഷേ
Bലോറൻസ് കോൾബർഗ്
Cസിഗ്മണ്ട് ഫ്രോയ്ഡ്
Dതോൺഡൈക്
Answer:
B. ലോറൻസ് കോൾബർഗ്
Read Explanation:
ധാർമ്മിക വികാസഘട്ടങ്ങളെ (Stages of Moral Development) സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് തന്റേതായ വികസന മാതൃക അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ലോറൻസ് കോൾബർഗ് (Lawrence Kohlberg) ആണ്.
കോൾബർഗിൻ്റെ സാന്മാർഗിക / ധാർമ്മിക വികസന ഘട്ടങ്ങൾ
സന്മാര്‍ഗിക വികസനത്തെ മൂന്ന് തലങ്ങളായും ഓരോ തലങ്ങളേയും വീണ്ടും രണ്ട് ഘട്ടങ്ങളായും കോള്‍ബര്‍ഗ് തിരിച്ചു.
ഇത്തരത്തിൽ 6 ഘട്ടങ്ങളിലൂടെ ഒരു വ്യക്തി കടന്നുപോകുമ്പോഴാണ് സാൻമാർഗിക വികസനം സാധ്യമാകുന്നത് എന്നാണ് കോൾബർഗ് നിർദ്ദേശിക്കുന്നത്.
1. പ്രാഗ് യാഥാസ്ഥിത സദാചാര തലം (Preconventional morality stage)
ശിക്ഷയും അനുസരണയും (Punishment and Obedience)
പ്രായോഗികമായ ആപേക്ഷികത്വം (Instrumental Relativistic Orientation)
2. യാഥാസ്ഥിക സദാചാരതലം (Conventional morality stage)
വ്യക്ത്യാനന്തര സമവായം (Interpersonal Concordance Orientation Good boy- Nice Girl Orientation)
നിയമ സുസ്ഥിതി പാലനം (Social Maintenance or Law and Order Orientation)
3. യാഥാസ്ഥിതികാനന്തര സദാചാര തലം (Post conventional morality stage)
സാമൂഹിക വ്യവസ്ഥാപാലനം (Social Contract Orientation)
സാർവത്രിക സദാചാര പാലന തത്വം (Universal Ethical Principle Orientation)
