Challenger App

No.1 PSC Learning App

1M+ Downloads
ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹങ്ങളെ പറയുന്ന പേരെന്ത് ?

Aസൗരസ്ഥിര ഉപഗ്രഹങ്ങൾ

Bമിസൈലുകൾ

Cഭൂസ്ഥിര ഉപഗ്രഹങ്ങൾ

Dകൃത്രിമ ഉപഗ്രഹങ്ങൾ

Answer:

A. സൗരസ്ഥിര ഉപഗ്രഹങ്ങൾ

Read Explanation:

സൗരസ്ഥിര ഉപഗ്രഹങ്ങൾ

  • ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവെക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ - സൗരസ്ഥിര ഉപഗ്രഹങ്ങൾ

  • ഇവയുടെ സഞ്ചാരപഥം ഭൌമോപരിതലത്തിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ ഉയരത്തിലാണ്

  • ഭൂസ്ഥിര ഉപഗ്രഹങ്ങളെക്കാൾ കുറഞ്ഞ നിരീക്ഷണ പരിധിയാണ് ഇവയ്ക്കുള്ളത്

  • ഇവ കൃത്യമായ ഇടവേളകളിൽ പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവര ശേഖരണം സാധ്യമാകുന്നു

  • പ്രകൃതി വിഭവങ്ങൾ ,ഭൂവിനിയോഗം ,ഭൂഗർഭജലം മുതലായവയെക്കുറിച്ചുള്ള വിവര ശേഖരണത്തിന് ഇവ ഉപയോഗിക്കുന്നു

  • വിദൂര സംവേദനത്തിന് ഈ ഉപഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നു

  • ഉദാ : IRS ,Landsat


Related Questions:

പ്രകൃതി വിഭവങ്ങള്‍, ഭൂവിനിയോഗം, ഭൂഗര്‍ഭജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഏതു വിഭാഗത്തില്‍പ്പെടുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്?
ചുരുങ്ങിയത് എത്ര ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നൽ ലഭിച്ചാൽ മാത്രമേ ഒരു വസ്തുവിൻ്റെ സ്ഥാനം, ഉയരം, സമയം, തുടങ്ങിയവ മനസ്സിലാക്കുവാൻ കഴിയൂ ?
ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം എത്ര ഉപഗ്രഹങ്ങളുടെ ശ്രേണിയാണ് ?
ഒരു പ്രദേശത്തെ വിള വിസ്തൃതിയിലുണ്ടായ മാറ്റം മനസ്സിലാക്കാന്‍ ഭൂവിവര വ്യവസ്ഥയുടെ ഏതു വിശകലന സാധ്യതയാണ് ഉപയോഗിക്കുക ?
ഓവർലാപ്പോടുകൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേതാണ്?