Challenger App

No.1 PSC Learning App

1M+ Downloads
ധ്രുവപ്രദേശങ്ങളിൽ നിന്ന് ഉപധ്രുവീയ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റ് :

Aധ്രുവീയ പൂർവവാതങ്ങൾ

Bവാണിജ്യ വാതങ്ങൾ

Cപശ്ചിമവാതങ്ങൾ

Dചിനൂക്ക്

Answer:

A. ധ്രുവീയ പൂർവവാതങ്ങൾ

Read Explanation:

ആഗോളവാതങ്ങൾ / സ്ഥിരവാതങ്ങളിൽ ഉൾപ്പെടുന്ന കാറ്റുകൾ :

  • വാണിജ്യവാതങ്ങൾ (Trade winds)

  • പശ്ചിമവാതങ്ങൾ (Westerlies)

  • ധ്രുവീയവാതങ്ങൾ (Polar winds)

ധ്രുവീയ വാതങ്ങൾ

  • ധ്രുവപ്രദേശങ്ങളിൽ നിന്ന് ഉപധ്രുവീയ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റ് ധ്രുവീയ പൂർവവാതങ്ങൾ (Polar Easterlies) 

  • കിഴക്കുനിന്നു വീശുന്നതിനാൽ ധ്രുവീയ വാതങ്ങളറിയപ്പെടുന്നത്. 

  • കോറിയോലിസ് ബലം നിമിത്തം ധ്രുവീയ വാതങ്ങൾ ഇരു അർധഗോളങ്ങളിലും കിഴക്കുദിക്കിൽ നിന്നാണ് വീശുന്നത് .

  • ധ്രുവക്കാറ്റുകൾ ശൈത്യമേറിയതും അതിശക്തവുമാണ്.

  • വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു. 


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. മർദചരിവുമാനബലത്തിന് ലംബമായിട്ടാണ് കോറിയോലിസ് ബലം അനുഭവപ്പെടുന്നത്.
  2. കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത് ഗുസ്‌താവ് ഡി. കൊറിയോലിസ്
  3. കൊറിയോലിസ് പ്രഭാവത്തെക്കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്ത്‌ അമേരിക്കൻ ശാസ്ത്രജ്ഞൻ അഡ്‌മിറൽ ഫെറൽ
  4. ധ്രുവങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരും തോറും കൊറിയോലിസ് ബലം കുറയുന്നു.
    2019ൽ 'ഇമെൽഡ' ചുഴലിക്കാറ്റ് നാശം വിതച്ചത് ഏതു രാജ്യത്താണ് ?
    കാറ്റിന്റെ നിക്ഷേപപ്രക്രിയമൂലം രൂപംകൊള്ളുന്ന ഭൂരൂപമാണ് ?
    2025 മാർച്ചിൽ ഏത് രാജ്യത്താണ് "ആൽഫ്രഡ്‌" എന്ന ചുഴലിക്കാറ്റ് മൂലം നാശനഷ്ടം ഉണ്ടാക്കിയത് ?

    ആഗോളവാതകങ്ങളുടെ ക്രമം ആശ്രയിച്ചിരിക്കുന്ന ഘടകങ്ങൾ ഏവ :

    1. വിവിധ അക്ഷാംശങ്ങളിൽ അന്തരീക്ഷം ചൂടുപിടിക്കുന്നതിലെ ഏറ്റക്കുറച്ചിൽ 
    2. സൂര്യൻ്റെ ആപേക്ഷികമാറ്റത്തിനനുസരിച്ച് മർദമേഖലകൾക്കുണ്ടാകുന്ന സ്ഥാനമാറ്റം 
    3. ഭൂമിയുടെ ഭ്രമണം
    4. വൻകരകളുടെയും സമുദ്രങ്ങളുടെയും വിതരണം