Challenger App

No.1 PSC Learning App

1M+ Downloads
നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്നതും ഗോളാകൃതി പ്രാപിക്കാനാവശ്യമായ മാസ് ഉള്ളതും മറ്റ് ഗ്രഹങ്ങൾ കടന്നു കയറാത്ത പരിക്രമണ പാതയുള്ളതുമായ ആകാശഗോളങ്ങൾ :

Aകുള്ളൻ ഗ്രഹങ്ങൾ

Bഗ്രഹങ്ങൾ

Cഉപഗ്രഹങ്ങൾ

Dഛിന്നഗ്രഹങ്ങൾ

Answer:

B. ഗ്രഹങ്ങൾ

Read Explanation:

ഗ്രഹങ്ങളുടെ രൂപീകരണം

  • ഗ്രഹങ്ങൾ വികസിച്ചുവന്നത് താഴെ പറയുന്ന ഘട്ടങ്ങളിലൂടെയാണ്  നെബുലക്കുള്ളിലെ വാതകക്കൂട്ടങ്ങളുടെ കേന്ദ്രീകരണങ്ങളാണ് നക്ഷത്രങ്ങൾ.

  • ഈ വാതകക്കൂട്ടത്തിനുള്ളിലെ ഗുരുത്വാകർഷണ ബലം ഒരു അകക്കാമ്പിൻ്റെയും അതിനെ വലംവയ്ക്കുന്ന വാതകങ്ങളും പൊടിപടലങ്ങളുമടങ്ങിയ ആവരണത്തിൻ്റെയും രൂപീകരണത്തിനും കാരണമായി.

  • അടുത്ത ഘട്ടത്തിൽ നക്ഷത്രങ്ങളെ ചുറ്റിനിന്ന മേഘരൂപങ്ങൾ ഘനീഭവിച്ച് ചെറുഗോളക വസ്തുക്കൾ രൂപംകൊണ്ടു. 

  • ഗ്രഹങ്ങളുടെ രൂപീകരണത്തിന് അടിസ്ഥാനമായ ഈ ചെറുഗോളങ്ങളെ 'പ്ലാനറ്റെസിമലുകൾ' എന്ന് വിളിക്കുന്നു. 

  • ഈ ചെറുഗോളങ്ങൾക്കിടയിലെ കൂട്ടിയിടിമൂലവും ഗുരുത്വാകർഷണംമൂലവും ഇവയുടെ വലിപ്പം കൂടിവന്നു.

  • അടുത്തഘട്ടത്തിൽ നിരവധിയായ പ്ലാനറ്റെസിമലുകൾ പരസ്പരം കൂട്ടിച്ചേർന്ന് ഏതാനും ചില വലിയ ഗോളങ്ങളായി പരിണമിച്ചു. ഇതാണ് ഗ്രഹങ്ങൾ.

  • നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്നതും ഗോളാകൃതി പ്രാപിക്കാനാവശ്യമായ മാസ് ഉള്ളതും മറ്റ് ഗ്രഹങ്ങൾ കടന്നു കയറാത്ത പരിക്രമണ പാതയുള്ളതുമായ ആകാശഗോളങ്ങളാണ് ഗ്രഹങ്ങൾ.

  • 'അലഞ്ഞുതിരിയുന്നവൻ' എന്നാണ് 'പ്ലാനറ്റെ' (Planete) എന്ന ഗ്രീക്ക് വാക്കിനർഥം.

  • ഗ്രഹങ്ങൾ സൂര്യനുചുറ്റും സഞ്ചരിക്കുന്ന പാതയെ ഓർബിറ്റ് എന്നാണ് പറയുന്നത്.

  • ഗ്രഹങ്ങളുടെ സഞ്ചാരപഥം അണ്ഡാകൃതിയിൽ (Elliptical Orbital Shape) ഉള്ളതാണ്.

  • ഗ്രഹങ്ങൾ സ്വയം പ്രകാശിക്കുന്നില്ല.

  • സൂര്യന്റെ പ്രകാശത്തെ ഗ്രഹങ്ങൾ പ്രതിഫലിപ്പിക്കുന്നതു കൊണ്ടാണ് അവയെ നമുക്ക് കാണാൻ കഴിയുന്നത്.


Related Questions:

ഗ്യാലക്‌സികളിലെ നക്ഷത്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന വാതകത്തിൻ്റേയും ധൂളികളുടേയും മേഘപടലം :
താഴെപ്പറയുന്നവയിൽ ഭൗമഗ്രഹങ്ങളിൽപ്പെടാത്തത് ഏത്?
ആന്തരിക ഗ്രഹങ്ങൾ എന്ന അറിയപ്പെടുന്ന ഗ്രഹങ്ങൾ :
ചൊവ്വയിൽ അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം ?
സൗരയൂഥത്തിൽ വലുപ്പത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ സ്ഥാനം എത്ര ?