നടരാജഗുരു ഏത് സാമൂഹികപരിഷ്കർത്താവിൻറ പുത്രനാണ്?
Aഡോ. പൽപ്പു
Bശ്രീനാരായണഗുരു
Cകുമാരഗുരുദേവൻ
Dസഹോദരൻ അയ്യപ്പൻ
Answer:
A. ഡോ. പൽപ്പു
Read Explanation:
നടരാജഗുരു:
- ജനനം : 1895
- പിതാവ് : ഡോക്ടർ പൽപ്പു
- മാതാവ് : പി കെ ഭഗവതിയമ്മ
- അന്തരിച്ച വർഷം : 1973
- നടരാജഗുരുവിന്റെ യദാർത്ഥ നാമം : പി നടരാജൻ
- ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഡോക്ടർ പൽപ്പുവിന്റെ മകനുമായ നവോത്ഥാന നായകൻ : നടരാജഗുരു
- “മഹാനായ ഗുരുവിന്റെ മഹാനായ ശിഷ്യൻ" എന്നു വിശേഷിക്കപ്പെടുന്ന വ്യക്തി നടരാജഗുരു
- ” മഹാനായ അച്ഛന്റെ മഹാനായ പുത്രൻ എന്നറിയപ്പെടുന്ന നവോദ്ധാന നേതാവ്
- ശ്രീനാരായണ ഗുരുവിന്റെ പ്രധാന കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ വ്യക്തി.
- ശ്രീനാരായണ ഗുരുവിന്റെ “ആത്മോപദേശ ശതകം” എന്ന കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് : നടരാജഗുരു
- ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മവിദ്യ വർക്കലയിൽ സ്ഥാപിച്ചത് : നടരാജഗുരു
നാരായണ ഗുരുകുലം:
- ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ നാരായണ ഗുരുകുലം സ്ഥാപിച്ചത് : നടരാജഗുരു
- നാരായണ ഗുരുകുലം സ്ഥാപിതമായ വർഷം : 1923
- നാരായണ ഗുരുകുലം സ്ഥാപിതമായത് : ഊട്ടി, ഫേൺഹിൽ നീലഗിരി
പ്രധാന കൃതികൾ:
- ദി വേർഡ് ഓഫ് ഗുരു : ലൈഫ് അൻഡ് ടീച്ചിൻഗ്സ് ഓഫ് ഗുരു (The word of the guru: life and teachings of Narayana guru)
- ഓട്ടോബയോഗ്രാഫി ഓഫ് ആൻ അബ്സൊല്യൂട്ടിസ്റ്റ് ( Autobiography of an absolutist)
- ആൻ ഇന്റെഗ്രേറ്റഡ് സയൻസ് ഓഫ് ദി അബ്സൊല്യൂട്ടിസ്റ്റ് (An integrated science of the absolute)
- സൗന്ദര്യലഹരി ഓഫ് ശങ്കര (soundarya lahari of shankara)
- ദി ഫിലോസോഫി ഓഫ് എ ഗുരു (The philosophy of a guru)
- വേർഡ് എഡ്യുകേഷൻ മാനിഫെസ്റ്റോ (World education manifesto)