App Logo

No.1 PSC Learning App

1M+ Downloads
നളചരിതം ആട്ടക്കഥ എഴുതിയതാര്?

Aഉണ്ണായി വാര്യര്‍

Bഇരയിമ്മന്‍ തമ്പി

Cകോട്ടയത്തുതമ്പുരാന്‍

Dകൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

Answer:

A. ഉണ്ണായി വാര്യര്‍

Read Explanation:

ആട്ടക്കഥാപ്രസ്ഥാനത്തിൽ മാത്രമല്ല, കേരളീയ സാഹിത്യത്തിൽത്തന്നെ അത്യുന്നതസ്ഥാനം അലങ്കരിക്കുന്ന ഒരു അപൂർവസൃഷ്ടിയാണ് ഉണ്ണായിവാരിയരുടെ നളചരിതം. മറ്റു കൃതികൾ ഒന്നും രചിച്ചിട്ടില്ലെങ്കിൽ പോലും (ഗിരിജാകല്യാണം ഇദ്ദേഹത്തിന്റെ കൃതിയാണെന്ന് ചിലർ വാദിക്കുന്നുണ്ട്.) ഈ ഒരൊറ്റ ദൃശ്യകാവ്യംകൊണ്ട് വാരിയർ മലയാളസാഹിത്യത്തിലും കഥകളിമണ്ഡലത്തിലും ശാശ്വതപ്രതിഷ്ഠ നേടിയിരിക്കുന്നു. അന്ന് നിലവിലിരുന്ന ഏതെങ്കിലും നാട്യശാസ്ത്രസിദ്ധാന്തങ്ങൾക്കോ അഭിനയസങ്കല്പങ്ങൾക്കോ പൂർണമായി വിധേയനാകാതെ, പദഘടനയിലും ശൈലീസംവിധാനത്തിലും തികഞ്ഞ ഉച്ഛൃംഖലതയും, പാത്രാവിഷ്കരണത്തിലും കഥാസംവിധാനത്തിലും സ്വതസ്സിദ്ധമായ മനോധർമവും പ്രദർശിപ്പിക്കുന്ന വാരിയർ മഹാഭാരതാന്തർഗതമായ നളദമയന്തീകഥയെ ആസ്വാദ്യതമമായ ഒരു സംഗീതനാടകമാക്കി അവതരിപ്പിച്ചിരിക്കുന്നു ഈ കൃതിയിൽ.


Related Questions:

"നരിച്ചീറുകൾ പറക്കുമ്പോൾ" എന്ന ചെറുകഥ രചിച്ചതാര്?
'Athma Kathakkoru Aamukham' is the autobiography of

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഉദ്ദണ്ഡ ശാസ്ത്രികളുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.

  1. 'വസുമതി വിക്രമം' എന്ന കൃതി രചിച്ചത് ഉദ്ദണ്ഡശാസ്ത്രികൾ ആണ്.
  2. 'കോകില സന്ദേശം' എന്ന സന്ദേശകാവ്യം രചിച്ചത് ഉദ്ദണ്ഡശാസ്ത്രികൾ ആണ്.
    _____ was the Thakazhi Sivasankaran Pillai's work.
    രാത്രിമഴ എന്ന കൃതി രചിച്ചതാര്?