App Logo

No.1 PSC Learning App

1M+ Downloads
നവോത്ഥാനത്തിന് വേദിയായ വൻകര ?

Aസൗത്ത് അമേരിക്ക

Bയൂറോപ്പ്

Cആഫ്രിക്ക

Dഓസ്ട്രേലിയ

Answer:

B. യൂറോപ്പ്

Read Explanation:

നവോത്ഥാനം (Renaissance)

  • ആധുനിക യുഗത്തിന് തുടക്കം കുറിച്ച ഒരു മഹത്തായ സംഭവമാണ് നവോത്ഥാനം (Renaissance).

  • 15-ാം നൂറ്റാണ്ടു മുതൽ യൂറോപ്പിൽ നവോത്ഥാനത്തിന്റെ കാലഘട്ടം ആരംഭിച്ചു.

  • ഈ കാലഘട്ടത്തിലാണ് ഭൂമിശാസ്ത്രമായ കണ്ടുപിടുത്തങ്ങളും മതനവീകരണ പ്രസ്ഥാനവും യൂറോപ്പിൽ ഉണ്ടായത്.

  • ഇവയെല്ലാം മധ്യയുഗത്തിന് അവസാനം കുറിയ്ക്കുകയും ചെയ്തു.

  • ജ്ഞാനോദയം അഥവാ ബുദ്ധിപരമായ ഉണർവ്വ് എന്നാണ് നവോത്ഥാനം എന്ന പദത്തിന് അർത്ഥം.

  • മധ്യകാലഘട്ടത്തിന് അന്ത്യം കുറിയ്ക്കുകയും ആധുനിക കാലഘട്ടത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്ത വർഷമാണ് 1453.

  • എ.ഡി 1453 - ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ യൂറോപ്പിൽ നവോത്ഥാനത്തിന് തുടക്കമായി.


Related Questions:

യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി ഏത് ?
ആഫ്രിക്കയുടെ വടക്കുഭാഗത്തായി കാണപ്പെടുന്ന മരുഭൂമി ഏത് ?
ലോകത്തിലെ ഏറ്റവും വലിയതും ആഴമേറിയതുമായ നീന്തൽ കുളം നിർമ്മിച്ചത് എവിടെയാണ് ?
ഏതു വൻകരയിലെ രാജ്യങ്ങൾ ആണ് ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിച്ചത്?
രസതന്ത്ര ശാസ്ത്രപരമായി ഗ്രീൻലാൻഡ് ഏത് വൻകരയുടെ ഭാഗമാണ്?