Challenger App

No.1 PSC Learning App

1M+ Downloads
"നവോത്ഥാനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ?

Aഡാന്റെ

Bപെട്രാർക്ക്

Cമാക്യവെല്ലി

Dബോക്കാചിയോ

Answer:

B. പെട്രാർക്ക്

Read Explanation:

നവോത്ഥാനം (Renaissance)

  • ആധുനിക യുഗത്തിന് തുടക്കം കുറിച്ച ഒരു മഹത്തായ സംഭവമാണ് നവോത്ഥാനം (Renaissance).

  • 15-ാം നൂറ്റാണ്ടു മുതൽ യൂറോപ്പിൽ നവോത്ഥാനത്തിന്റെ കാലഘട്ടം ആരംഭിച്ചു.

  • ഈ കാലഘട്ടത്തിലാണ് ഭൂമിശാസ്ത്രമായ കണ്ടുപിടുത്തങ്ങളും മതനവീകരണ പ്രസ്ഥാനവും യൂറോപ്പിൽ ഉണ്ടായത്.

  • ഇവയെല്ലാം മധ്യയുഗത്തിന് അവസാനം കുറിയ്ക്കുകയും ചെയ്തു.

  • ജ്ഞാനോദയം അഥവാ ബുദ്ധിപരമായ ഉണർവ്വ് എന്നാണ് നവോത്ഥാനം എന്ന പദത്തിന് അർത്ഥം.

  • ഇറ്റലിയിലാണ് നവോത്ഥാനത്തിന് തുടക്കം കുറിച്ചത്.

  • "നവോത്ഥാനത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത് ഇറ്റാലിയൻ സാഹിത്യകാരനായ പെട്രാർക്ക് ആണ്.

  • പെട്രാർക്ക്നെ മാനവികതയുടെ പിതാവ് എന്നും വിളിക്കുന്നു

  • "ലോറയ്ക്കുള്ള ഇരുന്നൂറിൽപരം ഗീതികൾ" എന്ന ഗ്രന്ഥം രചിച്ചത് പെട്രാർക്ക് ആയിരുന്നു.


Related Questions:

What was Leonardo's most famous painting?
പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ച ............... യുഗത്തിന് അന്ത്യം കുറിക്കുകയും ........................ ത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
പ്രത്യാക്ഷാനുഭവവാദത്തെ അടിസ്ഥാനമാക്കി ജർമ്മൻ ചിന്തകനായ കാൾ മാർക്സ് രൂപം നൽകിയ നൂതന സിദ്ധാന്തം ഏത് ?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ച പുരാതന യുഗത്തിന് അന്ത്യം കുറിക്കുകയും മധ്യകാലഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
  2. മധ്യകാലഘട്ടത്തെ 'ഇരുണ്ടയുഗ' മെന്നും 'വിശ്വാസത്തിന്റെ യുഗ' മെന്നും പറയുന്നു.
  3. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലവിലിരുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക സമ്പ്രദായമാണ് ഫ്യൂഡലിസം. 
    താഴെ കൊടുത്തിരിക്കുന്നവയിൽ ഗ്രീക്ക് ചിന്തകരുടെ കാലഗണനാനുസൃതമായ ശരിയായ ക്രമം ഏത് ?