Challenger App

No.1 PSC Learning App

1M+ Downloads
' നവോത്ഥാനത്തിന്റെ സൂര്യ തേജസ് ‌' എന്ന ജീവചരിത്രം ആരെക്കുറിച്ചുള്ളതാണ് ?

Aവെലുക്കുട്ടി അരയൻ

Bപാമ്പാടി ജോൺ ജോസഫ്

Cഅയ്യത്താൻ ഗോപാലൻ

Dകുറുമ്പൻ ദൈവത്താൻ

Answer:

D. കുറുമ്പൻ ദൈവത്താൻ

Read Explanation:

കുറുമ്പൻ ദൈവത്താൻ

  • ജനനം : 1880
  • ജന്മസ്ഥലം : ഇടയാറൻമുള, ചെങ്ങന്നൂർ
  • പിതാവ് : കുറുമ്പൻ 
  • മാതാവ് : നാണി
  • ഗുരു : കൊച്ചു കുഞ്ഞ് ആശാൻ
  • കുട്ടിക്കാല നാമം : നടുവത്തമ്മൻ
  • മരണം : 1927. 
  •  “പുലയ ഗീതങ്ങളുടെ പ്രവാചകൻ” എന്നാറിയപ്പെടുന്നു 
  • കുറുമ്പൻ ദൈവത്താനിന്റെ ജീവചരിത്രം : 'നവോത്ഥാനത്തിന്റെ സൂര്യതേജസ്'. 
  • കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രം എഴുതിയ വ്യക്തി : ബാബു തോമസ്. 
  • കുറുമ്പൻ ദൈവത്താൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം : 1917. 
  • ഹിന്ദു പുലയ സമാജം സ്ഥാപിച്ച വ്യക്തി : കുറുമ്പൻ ദൈവത്താൻ (1917)
  • കുറുമ്പൻ ദൈവത്താനിന്റെ നേതൃത്വത്തിൽ ദളിതർ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തിയ വർഷം : 1924. 

അയ്യങ്കാളിയുടെ മാനേജർ ആയി പ്രവർത്തിച്ച നവോത്ഥാന നായകൻ : കുറുമ്പൻ ദൈവത്താൻ. 

സ്കൂളുകളിൽ ദളിത് വിദ്യാർഥികൾക്ക്, സൗജന്യ വിദ്യാഭ്യാസം, സ്കൂൾ പരീക്ഷാ ഫീസ് ഒഴിവാക്കൽ, നിർദ്ദരരായ പുലയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഇവ ദൈവത്താനിന്റെ ശ്രമഫലമായി നടപ്പിലാക്കിയതാണ്. 

ജന്മിത്വത്തിനെതിരെ ചുവരെഴുത്തുകളിലൂടെ സാമൂഹിക വിപ്ലവത്തിന് ആഹ്വാനം ചെയ്തത് : കുറുമ്പൻ ദൈവത്താൻ. 

ദലിത് കോളനികൾ സ്ഥാപിക്കണമെന്ന് ശ്രീമൂലം പ്രജാസഭയിൽ ആദ്യമായി ആവശ്യപ്പെട്ട വ്യക്തി : കുറുമ്പൻ ദൈവത്താൻ. 

ഡൽഹി വിദ്യാർഥികൾക്ക് “ലംസം ഗ്രാൻഡ് സംവിധാനം” എന്ന ആശയം ആദ്യമായി അവതരിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് : കുറുമ്പൻ ദൈവത്താൻ. 


Related Questions:

എവിടെയാണ് ശ്രീ നാരായണ ഗുരു സരസ്വതി പ്രതിഷ്ഠ സ്ഥാപിച്ചത് ?
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ,ജാതി ചിന്തക്കെതിരെ കുമാരനാശാൻ രചിച്ച കൃതി ?
ചട്ടമ്പി സ്വാമികൾ ജനിച്ച കേരളത്തിലെ ജില്ല ഏതാണ്?
പാർവതി നെന്മേനിമംഗലം ചെയ്ത പ്രധാന ബഹിഷ്കരണങ്ങൾ ഏതെല്ലാം?
കമ്മ്യൂണിസം കെട്ടിപ്പിടിക്കുന്നവരുടെ കൂടെ ആരുടെ കൃതിയാണ്?