Challenger App

No.1 PSC Learning App

1M+ Downloads
നാം ആർജിച്ച കഴിവിനെ പ്രശ്ന പരിഹാരത്തിന് ഉപയോഗിക്കുന്ന ബുദ്ധി അറിയപ്പെടുന്നത് :

Aവൈകാരിക ബുദ്ധി

Bദ്രവ ബുദ്ധി

Cഖര ബുദ്ധി

Dക്ഷണ ബുദ്ധി

Answer:

C. ഖര ബുദ്ധി

Read Explanation:

റെയ്മണ്ട് കേറ്റലിന്റെ സിദ്ധാന്തം

  • ബുദ്ധിയുമായി ബന്ധപ്പെട്ട് ആദ്യമായി ഒരു വൈജ്ഞാനിക സിദ്ധാന്തം ആവിഷ്കരിച്ചത് - റെയ്മണ്ട് കാറ്റൽ (Raymond Cattell)
  • അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ബുദ്ധി ശക്തിക്ക് രണ്ട് തലങ്ങൾ ഉണ്ട്.
    1. ഖരബുദ്ധി (Crystallized Intelligence)
    2. ദ്രവബുദ്ധി (Fluid Intelligence)

ഖര ബുദ്ധി 

  • നേരത്തെ നേടിയ അറിവ്നൈപുണിഅനുഭവങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കുന്നതിന് സഹായിക്കുന്ന ബുദ്ധി.
  • ആഴത്തിലുള്ളതും വിശാലവുമായ പൊതുവിജ്ഞാനംപദപരിചയംസംഖ്യാബോധം തുടങ്ങിയവ ഇവിടെ പ്രയോജനപ്പെടുത്തുന്നു.
  • ക്ലാസ് റൂം പരീക്ഷകൾ, വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളിൽ ഇടപെടൽ, എന്നിവ ഖരബുദ്ധിയിൽ ഉൾപ്പെടുന്നു. 
  • ദീര്‍ഘകാല ഓര്‍മ ഖര ബുദ്ധിയെ സഹായിക്കുന്നു.
  • വിദ്യാഭ്യാസ അനുഭവങ്ങളും ഇത് വികസിപ്പിക്കുന്ന ഈ  ബുദ്ധി ജീവിത്തിലുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ദ്രവ ബുദ്ധി 
  • മുന്നേ നേടിയ അറിവ് പ്രയോജനപ്പെടുത്താതെ തന്നെപുതിയ സന്ദര്‍ഭങ്ങളില്‍ യുക്തിപരമായി ചിന്തിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ബുദ്ധി.
  • പുതിയ പ്രശ്നങ്ങള്‍ അപഗ്രഥിക്കുകപാറ്റേണുകളും ബന്ധങ്ങളും കണ്ടെത്തുകയുക്തിയുപയോഗിച്ച് പ്രശ്നപരിഹാരത്തിലേക്കു നീങ്ങുക എന്നിവയ്‌ക്കെല്ലാം ദ്രവ ബുദ്ധി സഹായിക്കുന്നു.
  • ഈ ബുദ്ധിക്ക് ജീവശാസ്ത്രപരമായ അടിത്തറയുണ്ട്.
  • ഇത് യൗവനാരംഭത്തോടെ ഉച്ചസ്ഥായിയിലെത്തുന്നു.
  • ശാസ്ത്ര ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍ പ്രധാനമായും ഈ ബുദ്ധിഘടകമാണ് പ്രവര്‍ത്തിക്കുന്നത്.

Related Questions:

CAVD എന്ന ബുദ്ധി ശോധകം വികസിപ്പിച്ചത് ആര് ?

ബുദ്ധിമാപനത്തിനുള്ള പ്രകടന ശോധകങ്ങൾക്ക് ഉദാഹരണം ഏവ ?

  1. പിന്റർ - പാറ്റേർസൺ പ്രകടനമാപിനി
  2. ആർതറുടെ പ്രകടനമാപിനി
  3. ഭാട്ടിയയുടെ പ്രകടനമാപിനി
  4. WAIS

    വൈകാരിക ബുദ്ധിയുടെ സവിശേഷതകളുമായി ബന്ധബന്ധട്ട ശരിയായ പ്രസ്ഥാവന ഏവ ?

    1. മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള കഴിവ്.
    2. ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവ്.
    3. ചുമതലകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത.
    4. നർമബോധത്തോടെ ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ശേഷി.
      ഗിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃക സിദ്ധാന്തം അനുസരിച്ച് ഒരാൾ ഏർപ്പെടുന്ന ബൗദ്ധിക പ്രവർത്തനത്തിന് എത്ര ഘടകങ്ങൾ ഉണ്ട് ?
      ഗാർഡ്നർ തൻറെ ബഹുമുഖ ബുദ്ധി സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ഏത് ഗ്രന്ഥത്തിലൂടെയാണ് ?