App Logo

No.1 PSC Learning App

1M+ Downloads
നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സെക്രട്ടറി?

Aസർദാർ പട്ടേൽ

Bഫസൽ അലി

Cവി.കെ. കൃഷ്ണമേനോൻ

Dവി.പി. മേനോൻ

Answer:

D. വി.പി. മേനോൻ

Read Explanation:

  1. ഇന്ത്യാ വിഭജനക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ (1893-1965).
  2. വിഭിന്ന ഭരണവ്യവസ്ഥകളാൽ വൈചിത്ര്യപൂർണ്ണമായിരുന്നു സ്വാതന്ത്ര്യപൂർവ ഇന്ത്യ. മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്റെ ബലതന്ത്രത്തിലും സംസ്കാരത്തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായ് പട്ടേലിനെ പ്രാപ്തനാക്കിയത് വി.പി. മേനോന്റെ ഉപദേശവും സഹായവുമാണ്.

Related Questions:

ഗോവയുടെ വിമോചനം നടന്ന വർഷം ?
ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം ഏത് ?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക.

  1. ഇന്ത്യ വിൻസ് ഫ്രീഡം - സുഭാഷ് ചന്ദ്രബോസ്
  2. അൺ ഹാപ്പി ഇന്ത്യ - ലാലാ ലജ്പത് റായ്
  3. ഇന്ത്യ ഡിവൈഡഡ് - ഡോ. രാജേന്ദ്ര പ്രസാദ്
  4. എ പാസ്സേജ് ടു ഇന്ത്യ - ഇ. എം. ഫോസ്റ്റർ

    താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

    1.1929-ൽ ലാഹോറിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം ഗാന്ധിജിയുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.

    2.ഉപ്പിനെ സമരായുധമാക്കിയാൽ ബഹുജനപ്രക്ഷോഭം കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന് ഗാന്ധിജി മനസ്സിലാക്കിയിരുന്നു

    3.62 പേരാണ് അനുയായികളായി ഗാന്ധിജിയോടൊപ്പം കാൽനടയായി സഞ്ചരിച്ച് ദണ്ഡിക്കടപ്പുറത്ത് എത്തിച്ചേർന്നത്

    സ്വാതന്ത്ര്യ സമരകാലത്ത് ആദ്യമായി രൂപം നല്കിയ ത്രിവർണ്ണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം ?