Challenger App

No.1 PSC Learning App

1M+ Downloads
നാറ്റോ സൈനിക സഖ്യത്തിൽ അവസാനമായി അംഗത്വം എടുത്ത രാജ്യം ?

Aഫിൻലാന്റ്

Bലാത്വിയ

Cലിത്വാനിയ

Dസ്വീഡൻ

Answer:

D. സ്വീഡൻ

Read Explanation:

നാറ്റോ

  • 1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ.

  • ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം.

  • ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

  • 12 രാഷ്ട്രങ്ങൾ ചേർന്ന് ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 32 അംഗരാഷ്ട്രങ്ങളുണ്ട്.

  • നാറ്റോ സൈനിക സഖ്യത്തിലെ 31 -ാ മത് അംഗരാജ്യം : ഫിൻലാൻഡ്

  • അവസാനമായി(32) ചേർന്ന രാജ്യം : സ്വീഡൻ

  • സമീപകാലത്ത് ഉക്രൈൻ നാറ്റോ അംഗത്വം നേടാൻ ശ്രമിച്ചത് റഷ്യ ഉക്രൈൻ യുദ്ധത്തിലേക്ക് നയിച്ച പ്രധാന ഘടകമാണ്. 



Related Questions:

Head quarters of Amnesty international is at
2005 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയത് ഐക്യരാഷ്ട്ര സംഘടനയുടെ ഏത് ഏജൻസിയാണ് ?
ആഗോള വൽക്കരണം ത്വരിതപ്പെടുത്തുന്ന സംഘടന
ഐകരാഷ്ടസഭ അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ?

2025 ൽ UNESCO യുടെ "മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ" ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഗ്രന്ഥങ്ങൾ ഏതെല്ലാം ?

  1. ഭഗവത് ഗീത
  2. നാട്യശാസ്ത്രം
  3. രാമായണം
  4. തിരുക്കുറൽ