നാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിതമായത് ഏത് വർഷം ?
A1990
B1961
C1988
D1954
Answer:
B. 1961
Read Explanation:
നാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ്
- ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള ഒരു നോഡൽ ഏജൻസിയാണ് നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്
- ദേശീയ ആരോഗ്യനയവും ആസൂത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സർക്കാരിനെ ഉപദേശിക്കുന്ന സമിതി.
- ജൂനിയർ ശാസ്ത്രജ്ഞർക്കും മെഡിക്കൽ പ്രൊഫഷണലുകൾക്കുമായി തുടർ മെഡിക്കൽ വിദ്യാഭ്യാസം വിവിധ പ്രോഗ്രാമുകളിലൂടെ നൽകുന്നു.
- ഇന്ത്യൻ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് എന്ന രജിസ്റ്റർ ചെയ്ത സൊസൈറ്റിയായി 1961 ഏപ്രിൽ 21 ന് പ്രവർത്തനം ആരംഭിച്ചു.
- 1976 നവംബർ 16 ന് അക്കാദമി തന്നെ നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് എന്ന് പേര് മാറ്റപെട്ടു.