App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ എഡ്യുകേഷൻ പോളിസി-2020 അനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിലുടനീളം ശക്തമായ ഗവേഷണ സംസ്കാരം വളർത്തുന്നതിനുള്ള ചുമതല ഇവയിൽ ഏത് സ്ഥാപനത്തിനാണ് ?

ANRF

BUGC

CHECI

DGEC

Answer:

A. NRF

Read Explanation:

നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (NRF)

  • നാഷണൽ എഡ്യുകേഷൻ പോളിസി-2020 ഒരു നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (NRF) വിഭാവനം ചെയ്യുന്നു 
  • രാജ്യത്തെ ഏറ്റവും മികച്ച ഗവേഷകർ അടങ്ങുന്ന ഒരു സ്വതന്ത്ര ബോഡി ആയിരിക്കും NRFന്റെ ഭരണസാരഥ്യം ഏറ്റെടുക്കുക
  • രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളിലൂടെ ഗവേഷണ സംസ്കാരം വ്യാപിപ്പിക്കുക എന്നതാണ് NRFന്റെ ലക്ഷ്യം.
  • IITകൾ, IISER, കേന്ദ്ര സർവ്വകലാശാലകൾ എന്നിവയ്ക്കപ്പുറം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുടനീളം ഗവേഷണം വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
  • 40,000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 1% ൽ താഴെ മാത്രമാണ് ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
  • ഇത് പരിഹരിക്കുക എന്നതാണ് NRFന്റെ മുഖ്യ കർത്തവ്യം 

Related Questions:

ചുവടെ കൊടുത്തിട്ടുള്ളവയിൽ സ്പെഷ്യൽ എജ്യുക്കേഷൻ മേഖലയിൽ പരിശീലന പരിപാടികൾ വിലയിരുത്താനും നിരീക്ഷിക്കാനും സഹായിക്കുന്ന നിയമം ഏത്?
ഇന്ത്യയ്ക്ക് പുറത്ത് ആദ്യത്തെ IIT ക്യാമ്പസ് സ്ഥാപിതമാകുന്നതെവിടെ ?
അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്ക് ആശംസകളും സമ്മാനങ്ങളും നൽകുന്നതിനായി തപാൽ വകുപ്പ് ആരംഭിച്ച പ്രചാരണ പരിപാടി ?
ഗാന്ധിജിയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽപ്പെടുന്നത് ?
ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?