App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി?

Aനിരാമയ.

Bഅതിജീവനം

Cസാകല്യം.

Dസമന്വയ

Answer:

A. നിരാമയ.

Read Explanation:

  •  നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്ന  ശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി -നിരാമയ.
  • ഭിന്നശേഷിക്കാർക്ക്  സാമൂഹ്യാധിഷ്ഠിത പുനരധിവാസം ഉറപ്പാക്കുന്നതിനും ഏകീകൃത മാതൃകയിൽ സേവനം നൽകുന്നതിനുമായി സന്നദ്ധ സംഘടനകൾ വഴി നടപ്പിലാക്കുന്ന പദ്ധതി -അതിജീവനം. 
  •  ഭിന്നലിംഗക്കാർക്ക് വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടാനും സ്വയംതൊഴിൽസ്ഥാപിക്കുന്നതിന് ഉപജീവനമാർഗം കണ്ടെത്താനുമായി സാമൂഹിക നീതി വകുപ്പ് കൊണ്ടുവന്ന പദ്ധതി -സാകല്യം.
  • ട്രാൻസ്ജെൻഡർ സമൂഹത്തിനായി നടപ്പിലാക്കിയ തുടർവിദ്യാഭ്യാസ പദ്ധതി - സമന്വയ (സംസ്ഥാന സാക്ഷരതാ മിഷൻ).

Related Questions:

ഇ - ഗവേണൻസ് നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ സോഫ്റ്റ്‌വെയർ ഏതാണ് ?
ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ഇന്ത്യക്കാരൻ ?

നിയുക്ത നിയമ നിർമ്മാണത്തെ കുറിച്ചുള്ള വിമർശനങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. രാഷ്ട്രീയ പാർട്ടികൾക്ക് അനുസരിച്ചാണ് എക്സിക്യൂട്ടീവ്‌ നിയമം ഉണ്ടാകുന്നത്. അതിനാൽ എന്നിക്യൂട്ടീവ് ഉണ്ടാക്കിയ നിയമ നിർമ്മാണം ഭരണകക്ഷിയുടെ ദുരുപയോഗത്തിൽ കലാശിച്ചേക്കാം.
  2. മുമ്പ് തന്നെ കാര്യനിർവഹണവിഭാഗത്തിനുള്ള നിയമം നടപ്പിലാക്കുവാനുള്ള അധികാരത്തോടൊപ്പം, നിയമം നിർമ്മിക്കുവാനുള്ള അധികാരം കൂടി ലഭിക്കുന്നതോടെ കാര്യനിർവഹണ വിഭാഗം കൂടുതൽ കരുത്തുറ്റതാകുന്നു.
  3. Power of Seperation എന്ന സിദ്ധാന്തവുമായി ഇത് യോജിക്കുന്നു.
    കേരള സംസ്ഥാനത്തിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?
    കേരള ലോകായുക്ത നിയമം 1999 ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് നിലവിൽ വന്നതെന്ന് ?