Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cമൂന്നാം പഞ്ചവത്സര പദ്ധതി

Dനാലാം പഞ്ചവത്സര പദ്ധതി

Answer:

C. മൂന്നാം പഞ്ചവത്സര പദ്ധതി

Read Explanation:

നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് (NDDB)

  • നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് ഇന്ത്യൻ പാർലമെന്റിന്റെ നിയമപ്രകാരം സ്ഥാപിതമായ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമാണ്.
  • ആസ്ഥാനം - ഗുജറാത്തിലെ ആനന്ദിലാണ്. 
  • ധവളവിപ്ലവത്തിലൂടെ പാലിന്റെയും പാലിന്റെയും ഉപോൽപ്പന്നങ്ങളുടെയും ഉത്പാദനം വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
  •  1965-ൽ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ.വർഗീസ് കുര്യന്റെ അധ്യക്ഷതയിൽ സ്ഥാപിതമായി.

ഓപ്പറേഷൻ ഫ്ലഡ്

  • 1970 ജനുവരി 13-ന് നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ ഫ്ലഡ്.
  • ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീര ഉൽപാദന പദ്ധതിയായിരുന്നു ഇത്,
  • ഈ പദ്ധതിയിലൂടെ ഇന്ത്യയിൽ 'ധവള വിപ്ലവം'(White Revolution) സാധ്യമായി.
  • പദ്ധതി വിജയമായതോടെ 1998-ൽ അമേരിക്കയെ മറികടന്നുകൊണ്ട് ഇന്ത്യ പാലിന്റെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

Related Questions:

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ?
'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയർത്തിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?
The Seventh Five Year Plan emphasized the role of Voluntary Organizations (VOs) in which of the following areas?

അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്തെ ചില പ്രധാന സംഭവങ്ങളും വർഷങ്ങളും ചുവടെ തന്നിരിക്കുന്നു അവ ശരിയായി ക്രമപ്പെടുത്തുക:

1.ഇരുപതിന കർമ്മ പദ്ധതി     -    a.1974

2.സ്മൈലിങ് ബുദ്ധാ ആണവ പരീക്ഷണം  - b.1975

3.ആദ്യ കോൺഗ്രസ് ഇതര ഗവൺമെൻറ്  -   c.1977

Which five year plan laid stress on the production of food grains and generating employment opportunities?