Challenger App

No.1 PSC Learning App

1M+ Downloads

നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത് ?

  1. സൗജന്യ നിയമ സഹായവും ഉപദേശം നൽകുക 
  2. നിയമ ബോധം പ്രചരിപ്പിക്കുക
  3. അതിജീവിതർക്ക് നഷ്ടപരിഹാരം നൽകുക

Aonly (ii) and (iii)

Bonly (i) and (iii)

Conly (i) and (ii)

DAll of the above (i), (ii) and (iii)

Answer:

D. All of the above (i), (ii) and (iii)

Read Explanation:

നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ഓഫ് ഇന്ത്യ (NALSA)

  • 1987 ലെ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്റ്റ് 1987 ഒക്ടോബര്‍ 11-ന് പാസാക്കി.
  • 1995 നവംബര്‍  9-ന് ആക്ട് പ്രാബല്യത്തില്‍ വന്നു.
  • സമൂഹത്തിലെ ദരിദ്രരായ ആളുകളെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി 1995-ല്‍  സുപ്രീം കോടതി ദേശീയ നിയമ സേവന ദിനം ആചരിക്കാന്‍ ആരംഭിച്ചു. 
  • ഇന്ത്യയില്‍ (India) എല്ലാ വര്‍ഷവും നവംബര്‍ 9 ന് ദേശീയ നിയമ സേവന ദിനം (National Legal Services Day 2022) ആഘോഷിക്കുന്നു.
  • സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് (നിയമത്തിന്റെ സെക്ഷൻ 12 ൽ നിർവചിച്ചിരിക്കുന്നത്) (സ്ത്രീകള്‍, പട്ടികവര്‍ഗക്കാര്‍, വികലാംഗര്‍, പട്ടികജാതിക്കാര്‍, പ്രകൃതിദുരന്തബാധിതര്‍, മനുഷ്യക്കടത്ത് ഇരകള്‍ എന്നിവരുള്‍പ്പെടെയുള്ള) സൗജന്യ നിയമ സേവനങ്ങൾ നൽകുക എന്നതാണ് ഇതിന്റെ മുഖ്യ ഉദ്ദേശ്യം.
  • കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ലോക് അദാലത്തുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
  • NALSA -യുടെ രക്ഷാധികാരി (Patron-in-Chief) - സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.
  • സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജിയായിരിക്കും NALSA-യുടെ എക്സിക്യൂട്ടീവ് ചെയർമാൻ. 

Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത്?

  1. ഈ നിയമം നിലവിൽ വന്ന സമയം, 12 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 ഷെഡ്യൂളുകളും ആണ് ഉണ്ടായിരുന്നത്.
  2. നിലവിൽ 11 ചാപ്റ്ററുകളും 90 സെക്ഷനുകളും രണ്ട് ഷെഡ്യൂളുകളും ആണ് ഉള്ളത്.
  3. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 . നിലവിൽ വന്നത് - 2000 ഒക്ടോബർ 16
  4. ഒന്നും ശരിയല്ല.
    വിദ്യാഭ്യാസ സ്ഥാപനത്തിന് ചുറ്റുമുള്ള പ്രദേശത്തെ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ?
    സംസ്ഥാനത്ത് കുട്ടികളെ ദത്തെടുക്കാൻ വേണ്ട കുറഞ്ഞ വാർഷിക വരുമാനം എത്രെ ?
    ഉപഭോക്ത്യ സംരക്ഷണ നിയമം, 2019 (CPA 2019) പ്രകാരം ജില്ലാ കമ്മിഷന്റെ അധികാരം (Jurisdiction) ബാധകമാകുന്നത് എത്ര രൂപ വരെയുള്ള പരാതികളിലേക്കാണ്?
    എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സംസ്ഥാനതല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റിയുടെ തലവൻ?