App Logo

No.1 PSC Learning App

1M+ Downloads
നികുതിക്ക് മേൽ ചുമത്തുന്ന അധിക നികുതിയേത് ?

Aസെസ്സ്

Bസർചാർജ്

Cകോർപ്പറേറ്റ് നികുതി

Dആഡംബര നികുതി

Answer:

B. സർചാർജ്

Read Explanation:

  • നികുതി - കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ പ്രധാന വരുമാന മാർഗ്ഗം 
  • പ്രത്യക്ഷ നികുതി ,പരോക്ഷ നികുതി എന്നിവയാണ് രണ്ട് തരം നികുതികൾ 
  • പ്രത്യക്ഷ നികുതി - വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ ഗവൺമെന്റ് ചുമത്തുന്ന നികുതി 
  • ഉദാ : വ്യക്തിഗത ആദായനികുതി ,കോർപ്പറേറ്റ് നികുതി ,കെട്ടിട നികുതി ,ഭൂനികുതി 
  • പരോക്ഷ നികുതി - സാധനങ്ങൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി 
  • ഉദാ : കസ്റ്റംസ് നികുതി ,എക്സൈസ് നികുതി ,ചരക്ക് സേവന നികുതി ,വില്പന നികുതി 
  • സർചാർജ് - നികുതിക്ക് മേൽ ചുമത്തുന്ന അധികനികുതി 
  • ഒരു നിശ്ചിതകാലത്തേക്കാണ്  സർചാർജ്  ചുമത്തുന്നത് 
  • സാധാരണ വരുമാന നികുതിയുടെ നിശ്ചിത ശതമാനമാണ് സർചാർജായി ഈടാക്കുന്നത് 
  • സെസ്സ് - സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി 

Related Questions:

റോഡ്, പാലം , തുറമുഖം , വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കുള്ള സർക്കാർ ചെലവുകൾ ഏതാണ് ?
ഏറ്റവും കൂടിയ ജി.എസ്.ടി നിരക്ക് എത്ര ?
കേന്ദ്ര സർക്കാർ ചുമത്തുന്ന GST ഏത് ?
ജി.എസ്.ടി നിരക്കുകളിൽ പെടാത്തതേത് ?
ഇന്ത്യയില്‍ പൊതുകടം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം ഏത് ?