Challenger App

No.1 PSC Learning App

1M+ Downloads
നിഗമനരീതിയെ അപേക്ഷിച്ച് ആഗമരീതിയുടെ സവിശേഷതകളായി കണക്കാക്കുന്നത് ?

Aഅറിവ് സ്വയം നേടാനും അതിനെ വിവേകം ആയി പരിവർത്തനം ചെയ്യാനും ഈ രീതി പഠിതാക്കളെ സഹായിക്കുന്നു

Bപഠിതാക്കളിൽ വെല്ലുവിളി ഉണർത്തുന്ന സന്ദർഭങ്ങൾ നൽകി സ്വയം അനുമാനങ്ങളിൽ എത്തിച്ചേരാൻ ഈ രീതി സഹായിക്കുന്നു

Cതത്വങ്ങളുടെ സാമാന്യവൽക്കരണം വരെ അത് കുട്ടികളിൽ ജിജ്ഞാസ നിലനിർത്തുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ആഗമന, നിഗമന രീതി 
ആഗമനരീതി (Inductive Method) നിഗമനരീതി (Deductive Method)
ശിശുകേന്ദ്രിതം അധ്യാപക കേന്ദ്രിതം 
അറിവിന്റെ ഒഴുക്ക് ഉദാഹരണങ്ങളിൽ നിന്ന് പൊതുതത്ത്വത്തിലേക്ക്  അറിവിന്റെ ഒഴുക്ക് പൊതുതത്ത്വത്തിൽ നിന്ന് ഉദാഹരണങ്ങളിലേക്ക്
സ്വാശ്രയശീലം വളർത്തുന്നു ആശ്രിതത്വം വളർത്തുന്നു
പുതിയ അറിവിലേക്ക് നയിക്കുന്നു അധ്യാപകൻ അറിവു പകർന്നു കൊടുക്കുന്നു
പ്രവർത്തനങ്ങളിലൂടെ പുതിയ ആശയത്തിൽ എത്തിച്ചേരുന്നു അധ്യാപകൻ ആശയം വിശദീകരിക്കുന്നു
സമയം അധികം വേണ്ടി വരുന്നു കുറച്ചു സമയമേ ആവശ്യമുള്ളൂ
കുട്ടികളുടെ കാഴ്ചപ്പാടിനു യോജിച്ചത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത്
അന്വേഷണാത്മക രീതി, പ്രോജക്ട് രീതി, പ്രശ്നാപഗ്രഥനരീതി എന്നിവയിൽ ഉപയോഗിക്കുന്നു  പ്രഭാഷണരീതി, ഡെമോൺസ്ട്രേഷൻ രീതി എന്നിവയിൽ ഉപയോഗിക്കുന്നു
വിശകലനാത്മക ചിന്ത വളർത്തുന്നു ആശയങ്ങൾ കേട്ടു പഠിക്കുന്നു

Related Questions:

Set of questions which are asked and filled by the interviewer in a face to face interview with another person is known as
കുട്ടികളിൽ കാണുന്ന ഒരു പെരുമാറ്റ വൈകല്യമാണ് :
ആശയങ്ങൾ എഴുതാൻ കഴിയുന്നില്ല എന്നത് ഏതുതരം പഠന വൈകല്യമാണ് ?
ഒരു പഠന പ്രക്രിയയെ ഗ്രാഫിലൂടെ പ്രതിനിധീകരിക്കുന്നതിനെ എന്തു വിളിക്കുന്നു ?
ഭിന്ന ശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾക്കു പിന്തുണയേകുന്ന ആക്ട് :