Challenger App

No.1 PSC Learning App

1M+ Downloads

'നിന്നൂലളിതേ നീയെൻ മുൻപിൽ 

നിർവൃതി തൻ പൊൻകതിർപോലെ ' -വരികളിലെ അലങ്കാരം ഏത് ?

Aരൂപകം

Bദൃഷ്‌ടാന്തം

Cഉൽപ്രേക്ഷ

Dഉല്ലേഖം

Answer:

C. ഉൽപ്രേക്ഷ

Read Explanation:

  • " മറ്റൊന്നിൻ ധർമ്മയോഗത്താ-

ലതു താനല്ലയോ ഇത് 

എന്നു വർണ്യത്തിലാശങ്ക 

ഉൽപ്രേക്ഷാഖ്യായലംകൃതി ."

  • വർണ്യത്തിൽ അവർണ്യത്തിന്റെ ധർമ്മത്തിന് ചേർച്ച കാണുകയാൽ അതു തന്നെ ആയിരിക്കാം ഇതെന്ന് ബലമായി ശങ്കിച്ചാൽ ഉൽപ്രേക്ഷാലങ്കാരം . 
  • 'നിന്നൂലളിതേ നീയെൻ മുൻപിൽ 

    നിർവൃതി തൻ പൊൻകതിർപോലെ ' -കവിയുടെ മുന്നിലെത്തിയ നായികയുടെ പരിശുദ്ധവും സുന്ദരവുമായ ഭാവം കണ്ടിട്ട് അത് നിർവൃതിയുടെ പൊൻകതിർ ആണോയെന്ന് കവി സംശയിക്കുന്നു .അതുകൊണ്ട് അലങ്കാരം ഉത്പ്രേക്ഷ .


Related Questions:

' ശ്രീധരൻ ' കഥാപാത്രമായ മലയാള നോവൽ :

 ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏവ? 

1.  കേരളവാത്മീകി എന്നറിയപ്പെടുന്നത് വള്ളത്തോൾ നാരായണമേനോൻ ആണ് . 

2. ഭാരത സ്ത്രീത്വത്തിന്റെ മഹത്വത്തെ വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതിയാണ് ചിത്രശാല.

3.  ഉജ്വലശബ്ദാഢ്യൻ എന്നറിയപ്പെടുന്ന കവിയാണ് ഉള്ളൂർ,. 

4.  നവോത്ഥാനത്തിന്റെ കവി എന്നറിയപ്പെടുന്നത് വള്ളത്തോൾനാരായണമേനോൻ ആണ്

പോലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം :
കൂടിയാട്ടം ശാസ്ത്രീയമായി എഴുതിയ ആധികാരിക ഗ്രന്ഥം :
ജ്ഞാനപീഠം ലഭിച്ച ആദ്യ മലയാള സാഹിത്യകാരന്‍ ?