Challenger App

No.1 PSC Learning App

1M+ Downloads
നിപ (NIPAH) രോഗത്തിന് കാരണമായ രോഗാണു എത്

Aബാക്ടീരിയ

Bവൈറസ്

Cഫംഗസ്

Dപ്രോട്ടോസോവ

Answer:

B. വൈറസ്

Read Explanation:

നിപ്പ വൈറസ്

  • 1998-ൽ ആദ്യമായി മലേഷ്യയിലെ സുംഗൈ നിപ ഗ്രാമത്തിലാണ് ഈ വൈറസ് ബാധ തിരിച്ചറിഞ്ഞത് 

  • അതിനാലാണ് ഈ ഗ്രാമത്തിന്റെ പേരിൽ തന്നെ വൈറസിന് ഈ പേര് നൽകിയിരിക്കുന്നത്.

  • പ്രത്യേകതരം പഴംതീനി വവ്വാലുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന RNA വൈറസാണ്‌ നിപ

  • ഇത് പ്രാഥമികമായി മൃഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് വവ്വാലുകളിൽ നിന്നും, പന്നികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നു എന്നാണ് അനുമാനിക്കുന്നത് 

  • രോഗബാധിതരായ വ്യക്തികളുടെ ശരീരസ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ഇത് പകരാം

ലക്ഷണങ്ങൾ:

  • പനി, തലവേദന, പേശി വേദന, തലകറക്കം, ഓക്കാനം തുടങ്ങി നിരവധി ലക്ഷണങ്ങൾ നിപാ വൈറസ് ബാധയിൽ പ്രകടമാകുന്നു 

  • കഠിനമായ രോഗാവസ്ഥയിൽ , ഇത് അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, എൻസെഫലൈറ്റിസ് (മസ്തിഷ്കത്തിന്റെ വീക്കം) തുടങ്ങിയ മാരകമായ അവസ്ഥകൾക്ക് കാരണമാകുന്നു 

നിപ്പയ്ക്ക് എതിരെ ഉപയോഗിക്കുന്ന വാക്സിനുകൾ :

  • റിബാവൈറിൻ, ക്ലോറോക്വിൻ

രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ :

  • ആദ്യമായി കണ്ടെത്തിയ രാജ്യം - മലേഷ്യ 

  • ഇന്ത്യയിൽ നിപ്പ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത സ്ഥലം - സിലിഗുരി (പശ്ചിമബംഗാൾ, 2001)

  •  ദക്ഷിണേന്ത്യയിൽ ആദ്യമായി നിപ വൈറസ് രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനം - കേരളം

  • കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത സ്ഥലം - കോഴിക്കോട്ടുള്ള ചെങ്ങരോത്ത് ഗ്രാമം (2018)



Related Questions:

കോവിഡുമായി ബന്ധപ്പെട്ടു' Swab Seq' എന്താണ്?
Wart is caused by .....
' കില്ലർ ന്യൂമോണിയ ' എന്ന് അറിയപ്പെടുന്ന രോഗം ?
കോളറ ബാധയുണ്ടാക്കുന്ന രോഗാണു.

രോഗങ്ങളുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയും തെറ്റും കണ്ടെത്തുക.

  1. i. എയ്ഡ്സ്, നിപ്പ് എന്നിവയ്ക്ക് കാരണം വൈറസാണ്.
  2. ii. ക്ഷയം, എലിപനി എന്നിവ ബാക്ടീരിയ രോഗങ്ങളാണ്.
  3. iii. ഡിഫ്തീരിയ, മലമ്പനി എന്നിവ വൈറസ് രോഗങ്ങളാണ്.
  4. iv. ഡെങ്കിപനി, ചിക്കുൻഗുനിയ എന്നിവയ്ക്ക് കാരണം ബാക്ടീരിയ ആണ്.