App Logo

No.1 PSC Learning App

1M+ Downloads
നിയമലംഘന പ്രസ്ഥാനത്തിന് പാലക്കാട് നേതൃത്വം നൽകിയതാര്?

Aടി ആർ കൃഷ്ണസ്വാമി അയ്യർ

Bമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Cഅംശി നാരായണപിള്ള

Dകെ കേളപ്പൻ

Answer:

A. ടി ആർ കൃഷ്ണസ്വാമി അയ്യർ

Read Explanation:

ടി.ആർ. കൃഷ്ണസ്വാമി അയ്യർ

  • തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയും
  • 1923-ൽ അദ്ദേഹം അകത്തേത്തറ ശബരി ആശ്രമം സ്ഥാപിച്ചു.
  • കേരളചരിത്രത്തിലാദ്യമായി അയിത്ത-മുന്നാക്ക ജാതിക്കാരെ ഒന്നിച്ചിരുത്തി വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി സ്കൂൾ ആരംഭിച്ചത് ഇദ്ദേഹമാണ്
  •  യുവഭാരതം എന്ന പത്രത്തിൻറെ പത്രാധിപരായിരുന്നു.
  • നിയമലംഘന പ്രസ്ഥാനത്തിന് പാലക്കാട് നേതൃത്വം നൽകി.

Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. കോഴിക്കോട് ജില്ലയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ് മുഹമ്മദ് അബ്ദുൽ റഹ്മാൻ ആയിരുന്നു.
  2. ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹ ജാഥ നയിച്ചത് അംശി നാരായണപിള്ള ആയിരുന്നു.
  3. 1930 മെയ് 12നാണ് കേരളത്തിൽ ഉപ്പുസത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത്.
    കേളേത്തിലെ ഉപ്പു സത്യാഗ്രഹം നയിച്ചതാരാണ്?
    ദേശീയ പ്രസ്ഥാനത്തിൻറ്റെ ഭാഗമായി കേരളത്തിൽ പയ്യന്നൂരിൽ വച്ചു നടന്ന ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയതാര് ?
    അഞ്ചാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?
    1928ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?