Challenger App

No.1 PSC Learning App

1M+ Downloads
നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ച സർക്കാർ ?

Aതെലങ്കാന

Bമിസോറാം

Cഗോവ

Dആന്ധ്രാപ്രദേശ്

Answer:

D. ആന്ധ്രാപ്രദേശ്

Read Explanation:

  • സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ, അല്ലെങ്കിൽവിധാൻ പരിഷത്ത് എന്നും അറിയപ്പെടുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ (നിയമനിർമാണ സമിതി) ഇന്ത്യയിലെ ദ്വിമണ്ഡല സംസ്ഥാന നിയമനിർമാണസഭയുള്ള സംസ്ഥാനങ്ങളിലെ ഉപരിസഭയാണ്.
  • കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ എന്നീ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനങ്ങളിലാണ് ലെജിസ്ലേറ്റീവ് കൗൺസിലുകൾ ഉള്ളത്.
  • ഇതിലെ അംഗങ്ങളെ മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ "എം.എൽ.സി." (MLC) എന്നു പറയുന്നു.
  • ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായരാജ്യസഭയിലെ പോലെ പരോക്ഷമായിട്ടാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 169ൽ അവയുടെ രൂപീകരണം, തിരഞ്ഞെടുപ്പ്, ഉന്മൂലനം എന്നിവ നിർവചിച്ചിരിക്കുന്നു.
  • ഒരുകേന്ദ്രഭരണ പ്രദേശത്തിനും ലെജിസ്ലേറ്റീവ് കൗൺസിൽ ഇല്ല.
  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 169 അനുസരിച്ച്, ഇന്ത്യൻ പാർലമെന്റിന് ഒരു സംസ്ഥാനത്തിന്റെനിയമസഭ പ്രത്യേക ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാൽ അതിന്റെ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ സൃഷ്ടിക്കാനോ ഇല്ലാതാക്കാനോ കഴിയും
  • അങ്ങനെ ചെയ്യുന്നതിന്, ബന്ധപ്പെട്ട സംസ്ഥാന നിയമസഭ (അസംബ്ലി) അതിലെ സന്നിഹിതരായ അംഗങ്ങളുടെ മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കുന്ന ഒരു പ്രമേയം മുഖാന്തിരം പാർലമെന്റിനോട് ആവശ്യപ്പെട്ടിരിക്കണം.
  • ഈ മൂന്നിൽരണ്ട് ഭൂരിപക്ഷം പ്രസ്തുത അസംബ്ലിയുടെ ആകെ അംഗങ്ങളുടെ പൂർണഭൂരിപക്ഷത്തിൽ കുറവായിരിക്കാൻ പാടില്ലെന്നും ഭരണഘടന നിഷ്കർഷിച്ചിരിക്കുന്നു.
  •  

Related Questions:

Which of the following statements is false with respect to emergency under the Constitution?

ഇന്ത്യയിലെ ദേശീയ പാർട്ടികളെ സംബന്ധിച്ച ഇനി പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക .ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശെരിയായ ഉത്തരം കണ്ടെത്തുക

  1. ഇന്ത്യയിൽ ഇന്ന് 8 ദേശിയ പാർട്ടികൾ ഉണ്ട്
  2. കുറഞ്ഞത് 4 സംസ്ഥാനങ്ങളിൽ പോൾ ചെയ്ത വോട്ടിൻ്റെ 6 ശതമാനവും ലോക്സഭയിലെ 4 അംഗങ്ങളും ആവശ്യമാണ്
  3. സമാജ് വാദി പാർട്ടി ദേശീയ പാർട്ടിയാണ്
  4. നാഷണൽ പീപ്പിൾസ് പാർട്ടി ഒരു ദേശീയ പാർട്ടിയാണ്
    "ജൂഡേഗാ ഭാരത്, ജീതേഗ ഇന്ത്യ" എന്ന മുദ്രാവാക്യം ഏത് രാഷ്ട്രീയ പാർട്ടി കൂട്ടായ്മയുടേതാണ് ?
    Which of the following legislations is meant for SC/ST?
    1979 ൽ ഇന്ത്യയിലെ രണ്ടാമത്തെ ന്യൂനപക്ഷ മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടത് ?